യു.കെ.വാര്‍ത്തകള്‍

80 വയസുള്ള രോഗികളില്‍ 43 %ഉം ചികിത്സയ്ക്കായി 12 മണിക്കൂര്‍ കാത്തിരിക്കണം

യുകെയിലെ ആശുപത്രികളുടെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ പ്രായമായ രോഗികള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട് . 80 വയസിന് മുകളിലുള്ള രോഗികളില്‍ 43 ശതമാനം പേരും അത്യാഹിത വിഭാഗത്തിലെത്തിയത് മുതല്‍ ആശുപത്രി വാര്‍ഡിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നതുവരെ 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നതായി കണ്ടെത്തി.

അതേസമയം, 21 മുതല്‍ 30 വയസ്സ് വരെയുള്ളവരില്‍ ഇത് 19 ശതമാനം മാത്രമാണ്. പ്രത്യേകിച്ച് 81 വയസും അതിന് മുകളിലും പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് ചികിത്സ ലഭിക്കാന്‍ 12 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരില്‍ 36 ശതമാനം പേര്‍ക്ക് 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ 27 ശതമാനവും, നാഡീവ്യവസ്ഥ സംബന്ധമായ രോഗങ്ങളില്‍ 36 ശതമാനവും സമാനമായ കാലതാമസം നേരിട്ടു.

ഇതിനിടെ, ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ കഴിഞ്ഞ മേയില്‍ പ്രതിദിനം ഏകദേശം 3,000 രോഗികള്‍ക്ക് ഇടനാഴികളിലോ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലോ പരിചരണം നല്‍കേണ്ട സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീര്‍ഘനേരം ചികിത്സയ്ക്കായി കാത്തിരിക്കുന്നത് ചിലരുടെ മരണത്തിന് വരെ ഇടയാക്കാറുണ്ടെന്ന് നഫീല്‍ഡ് ട്രസ്റ്റിന്റെ ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സാറ സ്‌കോബി പറയുന്നു.

എന്നാല്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്നും കാത്തിരിപ്പു സമയം കുറഞ്ഞെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions