നാട്ടുവാര്‍ത്തകള്‍

ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ അള്‍ത്താര ബാലന്മാരും

ഇരട്ടകളായ വധുവരന്മാരുടെ വിവാഹം നടത്താന്‍ ഇരട്ടകളായ വൈദീകരും ഇരട്ടകളായ ആള്‍ത്താര ബാലന്‍മാരും കൂടി എത്തി. ചങ്ങനാശേരി മെത്രോപ്പൊലീത്തന് പള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. ചങ്ങനാശേരി വെട്ടുപറമ്പില്‍ കുഞ്ഞുമോന്‍ തോമസിന്റെയും ജോമോളിന്റെയും ഇരട്ട ആണ്‍മക്കളായ അഖില്‍ കെ തോമസ്, നിഖില്‍ കെ തോമസ് എന്നിവരും പത്തനംതിട്ട കുളത്തൂര്‍ കുമ്പുളുവേലില്‍ ടോമിച്ചന്റെയും മേരിക്കുട്ടിയുടേയും ഇരട്ട മക്കളായ മാഗി മേരി തോമസ്, മരിയ മേരി തോമസ് എന്നിവരുമാണ് വിവാഹിതരായത്.

അനുഗ്രഹവുമായി എത്തിയത് ഇരട്ട സഹോദരങ്ങളായ വൈദികര്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ ആന്റോ പേഴുംകാട്ടിലും ഫാ അജോ പെഴുംകാട്ടിലും. ശ്രൂഷകരായി പങ്കെടുത്ത അള്‍ത്താര ബാലന്മാര്‍ പാലാ സ്വദേശികളായ ജെറോണ്‍ ജെയിംസും ജോഹോന്‍ ജെയിംസും ഇരട്ട സഹോദരങ്ങളാണ്. ഇരട്ട സംഗമങ്ങളില്‍ പങ്കെടുത്തുള്ള പരിചയത്തില്‍ നിന്നാണ് വൈദികര്‍ ഇവരുടെ വിവാഹത്തിന് കാര്‍മികരാകാന്‍ എത്തിയത്. അഖിലും നിഖിലും മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. മാഗിയും മരിയയും ഐടി മേഖലയിലും.

മാഗിയുടേയും മരിയയുടേയും മൂത്ത സഹോദരി ജര്‍മനിയിലാണ്, രണ്ടാമത്തെയാള്‍ ബ്രൈറ്റണ്‍ അടുത്താണ് താമസം.
ഗ്ലോസ്റ്റില്‍ താമസിക്കുന്ന ജ്യോതിസിന്റെയും ഡാലിയയുടേയും ബന്ധുക്കളാണ് മാഗിയും മരിയയും. ജ്യോതിസും കുടുംബവും മാത്രമല്ല യുകെയില്‍ നിന്നുള്ള നിരവധി പേരും വിവാഹത്തില്‍ പങ്കെടുത്തു.

  • കാലിഫോര്‍ണിയ ഇരട്ടക്കൊല: അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും
  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions