സിനിമ

33 വര്‍ഷങ്ങള്‍ക്ക് ശേഷം 'ജെന്റില്‍മാന്‍' വീണ്ടും തിയറ്ററുകളിലേക്ക്; 4K പതിപ്പുമായി കെ.ടി. കുഞ്ഞുമോന്‍

അര്‍ജുന്‍–ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന 'ജെന്റില്‍മാന്‍' 33 വര്‍ഷങ്ങള്‍ക്കു ശേഷം റീറിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33–ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളിലെത്തുന്നത്. 4K Ultra HD ദൃശ്യ നിലവാരത്തിലും Dolby Atmos ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 'ജെന്റില്‍മാന്‍’. മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ല്‍ പുറത്തിറങ്ങിയ 'ജെന്റില്‍മാന്‍’ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷന്‍ കിംഗ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തില്‍, ചാരുഹാസന്‍, സുബാഷ്‌രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംഗീതം: എ.ആര്‍. റഹ്മാന്‍, കഥ,സംഭാഷണം : ബാലകുമാരന്‍, വരികള്‍: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിന്‍, വി.ടി. വിജയന്‍, കലാസംവിധാനം: തോട്ടാ തരാണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ മികച്ച ടെക്നിക്കല്‍ സിനിമകളിലൊന്നാക്കി മാറ്റിയത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷന്‍ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകര്‍ക്കുന്നു എന്ന സാമൂഹിക വിഷയമാണ് 'ജെന്റില്‍മാന്‍’ കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു.

  • 'അപമര്യാദയായി പെരുമാറി'; നടന്‍ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി
  • ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍- അനുപമ പരമേശ്വരന്‍
  • കാവ്യ മാരന്‍ - അനിരുദ്ധ് രവിചന്ദര്‍ കല്യാണം ഗ്രീസില്‍! റിസപ്ഷന്‍ ആഘോഷമാക്കും
  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions