യു.കെ.വാര്‍ത്തകള്‍

സ്പെയിനിലെ ഞെട്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹം, യുകെയിലും കടുത്ത ആശങ്ക

സ്പാനിഷ് അതിര്‍ത്തി ഭേദിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് പ്രവേശിച്ച ആയിരക്കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തുമെന്ന് ആശങ്ക. ഒരൊറ്റ ദിവസം കൊണ്ട് 60,000-ഓളം പേര്‍ അതിര്‍ത്തി ഭേദിച്ച് എത്തിയതോടെയാണ് സ്പാനിഷ് ബോര്‍ഡര്‍ അധികൃതര്‍ക്ക് ഇവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ പോയത്. കാര്യങ്ങള്‍ കൈവിട്ടതോടെ സ്പാനിഷ് അതിര്‍ത്തികളില്‍ പട്ടാളം ഇറങ്ങി.

അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ യൂറോപ്യന്‍ യൂണിയന്‍ മേഖലയിലേക്ക് എത്തിയതോടെ അധികം വൈകാതെ ഇവര്‍ യുകെയിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടന്റെ അതിര്‍ത്തി സംരക്ഷണം കര്‍ശനമാക്കാന്‍ കണ്‍സര്‍വേറ്റീവുകളും, റിഫോം യുകെയും മുന്നറിയിപ്പ് നല്‍കി.

സ്‌പെയിനിലെത്തിയ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനവും യുകെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ചൂണ്ടിക്കാണിച്ചു. ഇംഗ്ലീഷ് ചാനലിലും, ജിബ്രാള്‍ട്ടറിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഹോം സെക്രട്ടറി ഷബാന മഹ്മൂദിനും, ഫോറിന്‍ സെക്രട്ടറിക്കും കത്തയച്ചു.

ജിബ്രാള്‍ട്ടറില്‍ സ്‌പെയിനുമായുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ അടുത്തിടെയാണ് ലേബര്‍ ഗവണ്‍മെന്റ് കരാറിലെത്തിയത്. അനധികൃത കുടിയേറ്റക്കാര്‍ ഒഴുകിയെത്തുമ്പോള്‍ ഇവര്‍ യുകെയിലെത്തുന്നില്ലെന്ന് ഉറപ്പിക്കാന്‍ എന്ത് സംരക്ഷണമാണ് ഉറപ്പാക്കിയിട്ടുള്ളതെന്ന് പ്രീതി പട്ടേല്‍ കത്തില്‍ ചോദിക്കുന്നു.

സ്‌പെയിനിലെ സ്ഥിതിഗതികളില്‍ ഫോറിന്‍ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇയുവിലെ അതിര്‍ത്തിയില്ലാത്ത ഷെങ്കന്‍ സോണില്‍ നിന്നും സ്‌പെയിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിനാ മെലോണി ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്‌പെയിനിലേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ അധിനിവേശം ആയിരുന്നു. മൂന്നാഴ്ച മുന്‍പ് വന്ന സ്പാനിഷ് സുപ്രീകോടതിയുടെ വിധി പ്രകാരം സ്‌പെയിനിലേക്ക് 'നീന്തിക്കയറുന്ന' കുടിയേറ്റക്കാരെ തടയാന്‍ കഴിയില്ലെന്ന സ്ഥിതിയാണ്. ഇതോടെ സ്പാനിഷ് എന്‍ക്ലേവായ സ്യൂട്ടയിലേക്ക് ആയിരങ്ങളാണ് നീന്തിക്കയറിയത്.

ജലത്തില്‍ കാണാവുന്ന അതിര്‍ത്തി ഇല്ലാത്തതിനാല്‍ നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇവരെ മടക്കി അയയ്ക്കാന്‍ പര്യാപ്തമല്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. എന്നാല്‍ വിധി മനുഷ്യക്കടത്ത് സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയാണ്. അസാധാരണമായ തോതിലാണ് അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തേക്ക് നീന്തുന്നത്.

നീന്തിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ നാട്ടുകാരുടെ വീടുകളിലും, കടകളിലും കടന്നുകയറുന്ന സ്ഥിതിയാണ്. ഇതോടെ ഭയചകിതരായ പ്രദേശവാസികള്‍ ഷോപ്പുകളും, റെസ്റ്റൊറന്റുകളും, ബാറുകളും അടച്ചുപൂട്ടുകയാണ്. സ്യൂട്ടയിലേക്ക് നീന്തിയ 18 പേരെങ്കിലും മരണപ്പെട്ടതായാണ് കണക്കുകള്‍.

കുടിയേറ്റക്കാര്‍ സകല നിയന്ത്രണങ്ങളും തെറ്റിച്ച് എത്താന്‍ തുടങ്ങിയതോടെ ബോര്‍ഡര്‍ ഗാര്‍ഡുമാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗവണ്‍മെന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മാഡ്രിഡില്‍ ഗാര്‍ഡുമാരെ സഹായിക്കാന് സൈനിക യൂണിറ്റുകള്‍ രംഗത്തിറങ്ങി.

അനധികൃത കുടിയേറ്റക്കാര്‍ കൊള്ളയും, തീവെയ്പ്പും, കലാപവും നടത്തുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍ അതിര്‍ത്തികളില്‍ നിന്നും പലായനം ചെയ്യുന്നുണ്ട്. സ്ഥിതി കൈവിട്ടതോടെ സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സ്‌പെയിനിലെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റ് കുടിയേറ്റത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions