ചരമം

യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

യുകെയില്‍ മലയാളികളെ തേടി മറ്റൊരു ദുഃഖ വാര്‍ത്ത. 28 കാരിയായ നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസില്‍ഡണ്‍ ക്രൈസ്റ്റ്വേ ചര്‍ച്ച് അംഗവുമായ ജെറോം ജെറിയുടെ ഭാര്യ ഏയ്ഞ്ചല്‍ ജെറോം ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് എയ്ഞ്ചല്‍ ദിവസങ്ങളായി യുകെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി എയ്ഞ്ചല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദമ്പതികള്‍ക്ക് ഏഴ് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു എയ്ഞ്ചല്‍. ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. ജെറോമിനെയും കുഞ്ഞിനേയും തനിച്ചാക്കി എയഞ്ചല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംസ്‌കാരം സംബന്ധിച്ച് കുടുംബം തീരുമാനമെടുക്കുന്നതേയുള്ളൂ.

  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  • നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • കാന്‍സറിനെതിരെ പോരാടി മലയാളി യുവാവ് യുകെയില്‍ അന്തരിച്ചു
  • അവധി ആഘോഷിക്കാന്‍ പോയ യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
  • ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions