യു.കെ.വാര്‍ത്തകള്‍

15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആഗസ്റ്റ് മാസം മുഴുവന്‍ ടിക്കറ്റ് ഇല്ലാതെ യാത്ര

ലണ്ടന്‍: വേനലവധി കൂടുതല്‍ ആഘോഷമാക്കാന്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍ക്ക് ആഗസ്റ്റ് മാസം മുഴുവന്‍ സൗജന്യ ബസ് യാത്ര. സ്‌കൂള്‍ വേനലവധിക്കാലത്ത് കുടുംബങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദം കുറച്ചെങ്കിലും കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയിരിക്കുന്ന പദ്ധതിയാണിത്. ആഗസ്റ്റ് മാസം മുഴുവന്‍, ലോക്കല്‍ ബസ്സുകളില്‍ 16 വയസ്സില്‍ താഴെയുള്ള ഒട്ടുമിക്ക കുട്ടികള്‍ക്കും പണം നല്‍കേണ്ടി വരില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

സൗജന്യ യാത്രവഴി എത്തിച്ചേരാവുന്ന സ്ഥലങ്ങളുടെ പട്ടിക ഇതിനോടകം തന്നെ ഗതാഗത വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. യോര്‍ക്ക് ഡണ്‍ഗിയോണ്‍, വിന്‍ഡ്‌സര്‍ കാസില്‍, ലെസ്റ്ററിലെ നാഷണല്‍ സ്‌പേസ് സെന്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈടാക്കുന്ന ബസ്സ് ചാര്‍ജ്ജ് 1 മുതല്‍ 2 പൗണ്ട് വരെയാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ ബസ്സ് യാത്ര സൗജന്യമാണ്. കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിസന്ധി പല കുടുംബങ്ങളുടെയും അവധി ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വിഴ്ത്താതിരിക്കാനുള്ള ഒരു കരുതല്‍ ശ്രമമാണിതെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions