യു.കെ.വാര്‍ത്തകള്‍

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എലിസബത്ത് ജെയ്ന്‍ റോസ് എന്ന ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുശേഷം, മൃതദേഹം അടങ്ങിയതായി സംശയിക്കുന്ന സ്യൂട്ട്കേസ് വലിച്ചുകൊണ്ട് ഏഥന്‍സിലെ തെരുവിലൂടെ നടക്കുന്ന പ്രതിയായ അഫ്ഗാന്‍ ബോക്സര്‍ ഷരീഫ് അഹമദ്‌സായിയെ ദൃശ്യങ്ങളില്‍ കാണാം.

ജൂലൈ 16-ന് പുലര്‍ച്ചെയുള്ള സിസിടിവി ദൃശ്യങ്ങളില്‍, ചക്രങ്ങളുള്ള വലിയ സ്യൂട്ട്കേസും നീല നിറത്തിലുള്ള ബാക്ക്പാക്കുമായി അഹ്‌മദ്സായി ഏഥന്‍സിലെ കിപ്സെലി മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിലേക്ക് പോകുന്നതായി കാണാം. ഏകദേശം 13 മിനിറ്റിന് ശേഷം ഇയാള്‍ ബാഗുകളില്ലാതെ അവിടെ നിന്ന് പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂലൈ 15-ന് വൈകിട്ട്, അമേരിക്കന്‍ സ്വദേശിനിയും ഭാര്യയുമായ ക്രിസ്റ്റന്‍ അലൈന ഹാളിന്റെ കാറില്‍ റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തുന്നതും മറ്റ് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
38-കാരിയായ റോസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ തള്ളിയെന്നാണ് പോലീസിന്റെ സംശയം. റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്യൂട്ട്കേസുമായി പുറത്തുപോകുന്നതും പിന്നീട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അത് ഉപേക്ഷിക്കുന്നതുമായ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

2016-ല്‍ ചെറിയ ബോട്ടില്‍ ഗ്രീസ് ദ്വീപായ ലെസ്വോസിലെത്തിയ അഹ്‌മദ്സായി പിന്നീട് ക്രിസ്തുമതം സ്വീകരിക്കുകയും 2023-ല്‍ അലൈന ഹാളിനെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശുശ്രൂഷാ സംഘടന രൂപീകരിച്ചു. അതുവഴിയാണ് ക്രിസ്തീയ സന്നദ്ധപ്രവര്‍ത്തകയായ റോസുമായി ഇവര്‍ക്ക് പരിചയമുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

റോസ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഇവരുടെ സംഘടനയുടെ ഉടമസ്ഥതയിലായിരുന്നതിനാല്‍ അതിന്റെ താക്കോല്‍ ദമ്പതികളുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതക കാരണം ഉള്‍പ്പെടെ അന്വേഷണം തുടരുകയാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions