ചരമം

യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ ലെസ്ലി കെ ജോണ്‍ (39) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. ജോലി സ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്ലിയെ രക്ഷിക്കാനായി ഉടന്‍ ആംബുലന്‍സിന്റെ അടിയന്തര സഹായം തേടുകയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുകെയിലെ കെല്ലി കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ പ്രൊക്യൂര്‍മെന്റ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ലെസ്ലി. അഞ്ചു വര്‍ഷം മുമ്പാണ് ലെസ്ലിയും കുടുംബയും യുകെയിലെത്തിയത്. വെംബ്ലിയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. ഭാര്യ സുനിഷ.

കോശി-ഹില്‍ഡാ കോശി എന്നിവരാണ് മാതാപിതാക്കള്‍. ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക് ഹോസ്പിറ്റലിലാണ്. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കുടുംബം കാത്തിരിക്കുകയാണ്. നാട്ടില്‍ ചന്ദനപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപ്പള്ളി ഇടവകാംഗങ്ങളാണ് കുടുംബം.

യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും.

അഞ്ചുവര്‍ഷം മുമ്പ് പുതിയ ജീവിതം തേടി കുടുംബത്തോടൊപ്പം യുകെയിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.

  • സറേയിലെ നഴ്സിങ് വിദ്യാര്‍ഥിനി നന്ദനയുടെ ആകസ്മിക വേര്‍പാടില്‍ തകര്‍ന്നു വീട്ടുകാരും സുഹൃത്തുക്കളും
  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions