യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല


എന്‍എച്ച്എസ് നിബന്ധനകള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടുപിടിക്കാനാവാത്ത സ്ഥിതിയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളെ സ്തനാര്‍ബുദ ടെസ്റ്റിംഗിനായി ജിപിമാര്‍ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് നിബന്ധനകളാണ് ഇതിന് ഇടയാക്കുന്നത്. ഈ കാരണം കൊണ്ട് ടെസ്റ്റ് നഷ്ടമാകുന്ന 95 ശതമാനം രോഗികള്‍ക്കും പിന്നീട് രോഗം രൂപപ്പെടുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യുകെയില്‍ 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മരണപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്തനാര്‍ബുദം. ഇംഗ്ലണ്ടില്‍ രോഗസാധ്യത ഏറിയ സ്ത്രീകളെയാണ് ജിപിമാര്‍ കൂടുതല്‍ പരിശോധനകള്‍ക്കും, സ്‌പെഷ്യലിസ്റ്റ് കെയറിനുമായി റഫര്‍ ചെയ്യുന്നത്.

എന്നാല്‍ ഈ റഫറന്‍സിന് കുടുംബ ചരിത്രവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് തയ്യാറാക്കിയ നിബന്ധനകളുമാണ് ആധാരമാക്കുന്നത്. അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ നൈസ് നിബന്ധനകള്‍ 50 വയസ്സില്‍ താഴെയുള്ള 95% സ്ത്രീകളിലും അപകടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ഈ രീതിയില്‍ രോഗം കണ്ടെത്താന്‍ അവസരം നഷ്ടമായ 95 ശതമാനം കേസുകളിലും 10 വര്‍ഷത്തിനുള്ളില്‍ രോഗം രൂപപ്പെട്ടതായും ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions