യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍

യുകെയില്‍ മുന്തിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വിപണിയെ തകര്‍ത്തുകൊണ്ടാണ് ആയിരക്കണക്കിന് പൗണ്ട് നഷ്ടത്തില്‍ ഫ്ലാറ്റുകള്‍ വില്‍ക്കേണ്ടി വരുന്നത്. ലണ്ടനില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും മൂല്യം കുറച്ച് വില്‍ക്കേണ്ടി വരുന്ന അവസ്ഥ രാജ്യം മുഴുവന്‍ പടരുകയാണ്.

ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ന്യൂകാസില്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളിലെ വീട്ടുടമകള്‍ക്കാണ് ഏകദേശം 40,000 പൗണ്ട് വരെ നഷ്ടത്തില്‍ വില്‍പ്പന നടത്തേണ്ടി വരുന്നതെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 2026 മേയ് വരെയുള്ള ഫ്ലാറ്റ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ ട്രാക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി ഡാറ്റ പ്രതിസന്ധി പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ട് ദശകത്തിനിടെ വാങ്ങാനായി പ്രോപ്പര്‍ട്ടിക്ക് നല്‍കിയ വിലയും, ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ലഭിച്ച തുകയും താരതമ്യം ചെയ്താണ് ഈ നഷ്ടക്കണക്ക് കണ്ടെത്തിയത്. ഷെഫീല്‍ഡിലെ സിറ്റി സെന്ററില്‍ കഴിഞ്ഞ 12 മാസത്തിനിടെ ഫ്ലാറ്റ് വില്‍പ്പന നടത്തിയ 62 ശതമാനം പേരും നഷ്ടത്തിലാണ് വില്‍പ്പന നടത്തിയതെന്നാണ് കണക്ക്

ബര്‍മിംഗ്ഹാം സിറ്റി സെന്ററിലും സ്ഥിതി വ്യത്യസ്തമല്ല. 61% ഉടമകളും യഥാര്‍ത്ഥത്തില്‍ ചെലവാക്കിയ തുകയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഫ്ലാറ്റ് വിറ്റഴിച്ചത്. വെസ്റ്റ് ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ 58 ശതമാനം ഫ്ലാറ്റ് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ടു.

ലെസ്റ്റര്‍ സിറ്റി സെന്ററിലും ഫ്ലാറ്റ് വില്‍പ്പന നഷ്ടത്തിലാണ് അരങ്ങേറുന്നത്. ലാന്‍ഡ് രജിസ്ട്രി കണക്ക് പ്രകാരം ദേശീയ തലത്തില്‍ ഫ്ലാറ്റുകളുടെ മൂല്യം നാല് വര്‍ഷം മുന്‍പത്തേക്കാള്‍ മൂല്യം കുറഞ്ഞതായാണ് വ്യക്തമാകുന്നത്. 2022-ല്‍ 200,000 പൗണ്ടിന് മുകളിലെത്തിയ മൂല്യം ഇപ്പോള്‍ 192,000 പൗണ്ടിലാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions