യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിമാര്‍ ഏഴായി; മാറാതെ ഡൗണിംഗ് സ്ട്രീറ്റിലെ ഈ 'വേട്ടക്കാരന്‍'

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നു. ജൂലൈ 20ന് അധികാരമേറ്റ ആന്‍ഡി ബേണ്‍ഹാം കൂടി എത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റിലെ ഒരു അന്തേവാസി ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന കൗതുകവും ഉണ്ട്.

ഡൗണിംഗ് സ്ട്രീറ്റിലെ 'ചീഫ് മൗസര്‍' ലാറി എന്ന പൂച്ചയാണ് ആ വിവിഐപി. ഡേവിഡ് കാമറൂണിന്റെ കാലത്ത് 2011 ഫെബ്രുവരി 15നാണ് ലാറി ഡൗണിംഗ് സ്ട്രീറ്റിലെത്തിയത്. എലികളെ പിടിക്കുന്നതിലുള്ള മികവ് പരിഗണിച്ച് ബാറ്റര്‍സി ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍നിന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാര്‍ ലാറിയെ തിരഞ്ഞെടുത്തത്. പത്താം നമ്പര്‍ വസതിയില്‍ ഔദ്യോഗികമായി 'ചീഫ് മൗസര്‍' പദവി ലഭിച്ച ആദ്യ പൂച്ചയും ലാറിയാണ്.

ഡേവിഡ് കാമറൂണിന് പിന്നാലെ തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, റിഷി സുനക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവരുടെ ഭരണകാലവും ലാറി കണ്ടു. ഇപ്പോള്‍ ആന്‍ഡിയുടെ കാലത്തും ഡൗണിംഗ് സ്ട്രീറ്റിലെ പരിചിതമുഖമായി ലാറി തുടരുകയാണ്. പ്രധാനമന്ത്രിമാരുടെ വ്യക്തിപരമായ വളര്‍ത്തുമൃഗമല്ല ലാറി; ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരുടെ സംരക്ഷണത്തിലുള്ള 'സിവില്‍ സര്‍വന്റ്' എന്ന നിലയിലാണ് അവന്റെ താമസം.

അതിഥികളെ സ്വീകരിക്കുക, സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുക, പഴയ ഫര്‍ണിച്ചറുകള്‍ ഉറങ്ങാന്‍ അനുയോജ്യമാണോയെന്ന് പരീക്ഷിക്കുക എന്നിവയാണ് ലാറിയുടെ ഔദ്യോഗിക ചുമതലകളെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ രസകരമായ വിശദീകരണം. കെട്ടിടത്തിലെ എലിശല്യത്തിന് പരിഹാരം കണ്ടെത്താനുള്ള പദ്ധതി ഇപ്പോഴും 'തന്ത്രപരമായ ആസൂത്രണ ഘട്ടത്തിലാണെന്നും' ഔദ്യോഗിക വിവരണത്തില്‍ പറയുന്നു.

ഏഴ് പ്രധാനമന്ത്രിമാരെ വരവേല്‍ക്കുകയും ആറുപേരെ യാത്രയാക്കുകയും ചെയ്ത ലാറിക്ക് ഈ മാറ്റങ്ങള്‍ വൈകാരികമായി എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ നേതാക്കള്‍ മാറിയെങ്കിലും ലാറിയുടെ താമസസ്ഥലവും പരിചരിക്കുന്ന ജീവനക്കാരും ദിനചര്യയും വലിയ തോതില്‍ മാറ്റമില്ലാതെ തുടരുന്നു. അതിനാല്‍ പത്താം നമ്പര്‍ വസതിയുടെ വാതിലിന് മുന്നില്‍ പതിവുപോലെ കാവല്‍ തുടരുകയാണ് 'ചീഫ് മൗസര്‍'.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions