യു.കെ.വാര്‍ത്തകള്‍

ഗര്‍ഭിണി ഒമ്പതാം നില കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു; ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി

ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 38-കാരി എമ്മ അറ്റ്കിന്‍സണ്‍ മരിച്ച സംഭവത്തില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ഹൃദയഭേദകമായ വിവരങ്ങള്‍ പുറത്തുവന്നു. 2024 ഒക്ടോബര്‍ 22-ന് ഒമ്പതാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എമ്മ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് മൃതദേഹം ലീഡ്‌സ് ജനറല്‍ ഇന്‍ഫര്‍മറിയിലേക്ക് മാറ്റി. അവിടെ എത്തിയതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം അടിയന്തര സിസേറിയന്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.

പെണ്‍കുഞ്ഞിന് സംഭവത്തെ തുടര്‍ന്ന് ശ്വാസകോശത്തിനും കാലിനും പരിക്കേറ്റതിനാല്‍ ആദ്യ ആഴ്ചകള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് കുഞ്ഞ് സുഖം പ്രാപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോറോണര്‍, എമ്മ ജനാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ നീക്കിയ ശേഷമാണ് താഴേക്ക് വീണതെന്ന് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയെന്ന് ഉറപ്പാക്കാനായിട്ടില്ല.

മരണസമയത്ത് എമ്മ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും, ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നിയമനടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions