യു.കെ.വാര്‍ത്തകള്‍

പോഷകാഹാര കുറവുമൂലം ഒരുവയസുകാരന്‍ മരിച്ചു; മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ഇംഗ്ലണ്ടിലെ മെഴ്‌സിസൈഡിലെ സെന്റ് ഹെലന്‍സില്‍ ഒരുവയസുകാരന്‍ ഗുരുതര പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി. 2023 ഓഗസ്റ്റ് 23-ന് ആശുപത്രിയില്‍ മരിച്ച മയ്റോ ജോണ്‍സന്റെ മരണകാരണം ഗുരുതര പോഷകാഹാരക്കുറവും ഭക്ഷണലഭ്യതയുടെ അഭാവം സൂചിപ്പിക്കുന്ന കീറ്റോണിക് ഹൈപോഗ്ലൈസീമിയയുമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ പിതാവ് ആദം ജോണ്‍സണ്‍ (26), മാതാവ് കൈലി സ്മിത്ത് (25) എന്നിവര്‍ക്കെതിരെ കുട്ടിയുടെ മരണത്തിന് കാരണമാകുകയോ അത് തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്തതിനുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ആഗസ്റ്റ് 13-ന് ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. കുട്ടിയെ അവഗണിച്ചതിനും കഞ്ചാവ് കൈവശം സൂക്ഷിച്ചതിനെതിരെയും കേസെടുത്തിട്ടുണ്ട്.

അന്വേഷണത്തിനിടെ ദമ്പതികളുടെ മറ്റൊരു കുട്ടിയെയും അവഗണിക്കപ്പെട്ട നിലയിലും വളര്‍ച്ച മുരടിച്ച നിലയിലും കണ്ടെത്തിയതായി മെഴ്‌സിസൈഡ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions