യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!

ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന മരുന്നുകളുടെ അളവ് 75 ഒളിമ്പിക് നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്രയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ മാത്രം ഏകദേശം 3,400 ടണ്‍ ഭാഗികമായി ഉപയോഗിച്ച മരുന്നുകള്‍ ഉപേക്ഷിച്ചതായാണ് സംഘടനയുടെ കണക്ക്.

പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് എന്‍പിഎ കണക്ക് പുറത്തുവിട്ടത്. പാഴാകുന്ന മരുന്നുകള്‍ മൂലം ഇംഗ്ലണ്ടിലെ എന്‍എച്ച്എസിന് പ്രതിവര്‍ഷം കുറഞ്ഞത് 480 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും സംഘടന വ്യക്തമാക്കി.

പാഴാകുന്ന മരുന്നുകള്‍ക്കായി ചെലവഴിക്കുന്ന തുക രോഗികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കാമായിരുന്നു എന്ന് എന്‍പിഎ ചെയര്‍ ഒലിവിയര്‍ പിക്കാര്‍ഡ് പറഞ്ഞു. മരുന്നുകള്‍ പാഴാക്കുന്നത് സാമ്പത്തിക നഷ്ടത്തിന് പുറമെ പരിസ്ഥിതിക്കും ആരോഗ്യത്തിനും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ മരുന്നുകള്‍ മാത്രമേ രോഗികള്‍ വാങ്ങാവൂ എന്നാണ് എന്‍പിഎയുടെ നിര്‍ദേശം.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions