യു.കെ.വാര്‍ത്തകള്‍

ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും

ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ആശ്വാസ പദ്ധതികള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ആന്റി ബേണ്‍ഹാമിന്റെ ഓഫീസ്.

ജനങ്ങള്‍ക്ക് സാമ്പത്തികമായി ആശ്വാസം നല്‍കുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഉപഭോക്തൃ സൗഹൃദ നടപടികള്‍ക്ക് പ്രധാനമന്ത്രി മുന്‍ഗണന നല്‍കും. ഇതിനൊപ്പം രാജ്യത്തെ ഹൈ സ്ട്രീറ്റുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്ന് പുറത്തുകടന്ന് യുകെയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്ന സമ്മര്‍ ടൂറിനും അദ്ദേഹം തുടക്കം കുറിക്കും.

രാജ്യത്തെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രതീക്ഷ തിരികെ കൊണ്ടുവരാനും ബ്രിട്ടനെ കൂടുതല്‍ സമ്പന്നമാക്കാനും' ലക്ഷ്യമിട്ടുള്ള 10 വര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.

എന്നാല്‍ ജീവിതച്ചെലവ് സംബന്ധിച്ച വലിയ ഇടപെടലുകള്‍ ഒക്ടോബറിലെ ബജറ്റിന് മുമ്പ് ഉണ്ടാകാന്‍ സാധ്യത കുറവാണ്. ചാന്‍സലര്‍ ജോണ്‍ ഹീലീ ശക്തമായ ധനകാര്യ അച്ചടക്കം തുടരുമെന്ന് വ്യക്തമാക്കിയതിനാല്‍ സര്‍ക്കാരിന് ചെലവഴിക്കാന്‍ കഴിയുന്ന തുകയ്ക്കും പരിധിയുണ്ടാകും.

അതേസമയം, ഇംഗ്ലണ്ടിലും വെയില്‍സിലും ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന തടവുകാരുടെ നേരത്തെയുള്ള മോചന പദ്ധതി സര്‍ക്കാരിന് പുതിയ സമ്മര്‍ദം സൃഷ്ടിക്കുകയാണ്. പോലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹാര്‍പ്പറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്കും അടുത്ത വര്‍ഷം പദ്ധതിയുടെ ഭാഗമായി നേരത്തെ മോചനം ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്നതാണ് പ്രധാന വിമര്‍ശനം.

ഹാര്‍പ്പറിന്റെ കുടുംബവും മുന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ഇവരെ നേരത്തെയുള്ള മോചനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നേരത്തെ പദ്ധതിയുടെ പരിധി കുറയ്ക്കുന്നതിനായി അവലോകനത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ മാന്‍സ്ലോട്ടര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഇപ്പോഴും പദ്ധതിക്ക് അര്‍ഹരായിരിക്കും. ജയില്‍ ശേഷിയെ ബാധിക്കുമെന്നതിനാല്‍ ഇതില്‍ കൂടുതല്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions