യു.കെ.വാര്‍ത്തകള്‍

തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍

സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് ജയിലിലായ കുറ്റവാളികള്‍ സ്ഥലപരിമിതിയുടെ പേരില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തിറങ്ങുന്നതു സ്ത്രീകള്‍ക്ക് ഭീഷണി.

ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ മോചിപ്പിക്കുന്ന സ്‌കീം സുരക്ഷിതമല്ലെന്നും, സ്ത്രീകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍. പ്രിസണ്‍ & പ്രൊബേഷന്‍ സര്‍വ്വീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പ്രഖ്യാപിച്ചു.

ഈ പദ്ധതിക്കെതിരെ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങള്‍ക്കിടയില്‍ ബാലറ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് യൂണിയന്‍. പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിനും, ജസ്റ്റിസ് സെക്രട്ടറി അലക്‌സ് നോറിസിനും എതിരെ രൂക്ഷവിമര്‍ശനമാണ് അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിലുള്ളത്.

പൊതുജനങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ സ്‌കീമിന്റെ പല ഭാഗങ്ങളും വെട്ടിക്കുറയ്ക്കാന്‍ ബേണ്‍ഹാം നിര്‍ബന്ധിതനായിരുന്നു. ഗുരുതര ലൈംഗിക കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തുവിടാനുള്ള നീക്കമാണ് വെട്ടിയത്. അതേസമയം കൊലപാതക കേസിലെ പ്രതികള്‍ ഈ സ്‌കീമില്‍ പുറത്തുവരും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions