യു.കെ.വാര്‍ത്തകള്‍

വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത

യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ ചുമലില്‍ വന്‍ കട ബാധ്യത വരാന്‍ പോകുന്നു. വിദ്യാഭ്യാസത്തിന്റെ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളിലേക്ക് കൈമാറിയതോടെ ഇനി ബിരുദധാരികള്‍ക്ക് വന്‍ കടബാധ്യതയും ഉയര്‍ന്ന നികുതി നിരക്കുകളും നേരിടേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. ഇത് യുവതലമുറയുടെ സാമ്പത്തിക ഭാവിയെ ബാധിക്കുന്ന 'ടിക്കിംഗ് ടൈംബോംബ്' ആണെന്നാണ് മുന്നറിയിപ്പ്.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച എ ലെവല്‍ ഫലം കാത്തിരിക്കുകയാണ്. ഇവരില്‍ പലരും ഫലം ലഭിച്ച ശേഷം യൂണിവേഴ്‌സിറ്റി പഠനത്തിലേക്ക് കടക്കും. എന്നാല്‍, മുന്‍ തലമുറയിലെ ബിരുദധാരികളേക്കാള്‍ കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ തയാറാക്കിയ പഠനം പറയുന്നു.

2023 ഓഗസ്റ്റില്‍ നിലവില്‍ വന്ന സ്റ്റുഡന്റ് ലോണ്‍ പ്ലാന്‍ 5 യുവ ബിരുദധാരികളുടെ തിരിച്ചടവ് ബാധ്യത കൂടുതല്‍ കടുപ്പിച്ചു. 2010ന് ശേഷം തുടര്‍ച്ചയായ സര്‍ക്കാരുകള്‍ ഇംഗ്ലണ്ടിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. പ്ലാന്‍ 1 കാലത്തെ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍, നിലവിലെ ബിരുദധാരികള്‍ തിരിച്ചടയ്ക്കുന്ന തുക ഇരട്ടിയിലധികമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവിലെ വിദ്യാര്‍ഥികള്‍ തൊഴില്‍രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ മുന്‍ തലമുറകളേക്കാള്‍ കടുത്ത തിരിച്ചടവ് വ്യവസ്ഥകളെ നേരിടേണ്ടിവരും. ഇത് പലരുടെയും കരിയറിനെയും ഭാവി നിലനില്പിനെയും ബാധിക്കാനിടയുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions