യു.കെ.വാര്‍ത്തകള്‍

വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍



വൂള്‍വര്‍ ഹാംപ്ടണില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണാതായ ഒരു അമ്മയ്ക്കും അവരുടെ മൂന്ന് മക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വൂള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള അലിമാറ്റ് എന്ന 31കാരിയേയും അവരുടെ മക്കളെയും സെന്‍ട്രല്‍ ബര്‍മിംഗ്ഹാമിലെ ഡിഗ്‌ബെത് ഭാഗത്തായിരുന്നു ശനിയാഴ്ച അവസാനമായി കണ്ടത്. കാണാതായ കുടുംബത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് സ്യൂട്ട്‌കേസുകളുമായി അലിമറ്റും കുട്ടികളും നടന്നുപോകുന്ന ദൃശ്യങ്ങളാണ് അവസാനമായി സിസിടിവിയില്‍ പതിച്ചിരിക്കുന്നത്.

ആഗസ്റ്റ് എട്ടു മുതല്‍ ഇവരെ കാണാതായിരിക്കുകയാണെന്ന് പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തുകയോ, ഇവരെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള വിവരങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ 999 എന്ന നമ്പറില്‍ വിളിച്ച് ആര്‍ ഐ ഡി 1160387 എന്ന റഫറന്‍സ് നമ്പര്‍ പറഞ്ഞതിനു ശേഷം വിവരമറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions