യു.കെ.വാര്‍ത്തകള്‍

സൗത്ത് ലണ്ടനിലെ പബ്ബിന് മുന്‍പില്‍ യുവാവ് വെടിയേറ്റ് മരിച്ചു

ലണ്ടന്‍: സൗത്ത് ലണ്ടനിലെ ക്ലാപ്പാം വില്ലിംഗ്ടണ്‍ റോഡിലെ പബ്ബിന് സമീപമുണ്ടായ വെടിവെയ്പില്‍ 25കാരനായ യുവാവ് കൊല്ലപ്പെട്ടു. ബസ് ഡ്രൈവറായ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ വെടിവെയ്പ് ശബ്ദം കേട്ട് എത്തിയ മെട്രോപൊളിറ്റന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. തന്റെ പെണ്‍സുഹൃത്തിനെ പബ്ബില്‍ ഡ്രോപ്പ് ചെയ്യാന്‍ വന്നതായിരുന്നു ഇയാള്‍.

സംഭവത്തിന് പിന്നാലെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 22കാരനെ കൊലപാതകക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് നിരപരാധിയാണെന്നും അബദ്ധത്തില്‍ അക്രമികളുടെ മുന്നില്‍പെട്ടുപോയതാണ് ദുരന്തത്തിന് കാരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions