നാട്ടുവാര്‍ത്തകള്‍

മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍



ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍. കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമ നടപടിക്ക് വിട്ടുവീഴ്ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ ഇടപാടില്‍ ഒരു തരത്തിലുള്ള സുതാര്യതയുമില്ലെന്ന് കായിക വകുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് തയ്യാറെടുക്കുന്നത്.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പണം കൈമാറിയതിന്റെയോ എഎഫ്എ അത് സ്വീകരിച്ചതിന്റെയോ യാതൊരു രേഖകളും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ടതിന്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പ് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.

അതിനിടെ മെസിയുടെ പേരിലെ തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ആശയവിനിമയം നടത്തിയത് കായിക വകുപ്പ് അല്ലെന്നും വി അബ്ദുറഹിമാന്‍ നേരിട്ടെന്നും രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ മന്ത്രിയുടെ ഇ മെയില്‍ ആണ് പുറത്ത് വന്നത്. കായിക സെക്രട്ടറിയോ ഡയറക്ടറോ കളത്തില്‍ ഇല്ല. കോപ്പി അയച്ചിരിക്കുന്നത് സ്‌പോണ്‍സര്‍ക്കും എഎഫ്എ ഭാരവാഹികള്‍ക്കും മാത്രമാണ്. കൂടാതെ ഇമെയിലിന്റെ കോപ്പി സ്വകാര്യവ്യക്തിക്കും പോയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അമീറ ഐഷ ബീഗത്തിനാണ് കോപ്പി അയച്ചിരിക്കുന്നത്. മന്ത്രിയുടെ സുഹൃത്താണ് മലപ്പുറം സ്വദേശി അമീറ. സംഭവം സംബന്ധിച്ച രേഖകള്‍ ആദ്യമായിട്ടാണ് പുറത്ത് വരുന്നത്.

  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  • എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു
  • ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി പ്രതി ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു
  • യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയില്‍
  • വിഡിയോ കോളിന് ശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions