നാട്ടുവാര്‍ത്തകള്‍

വിഡിയോ കോളിന് ശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു

കാസര്‍കോട്: വിഡിയോ കോള്‍ വിളിച്ചതിനു ശേഷം പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോള്‍ വിളിച്ചശേഷമായിരുന്നു ആത്മഹത്യ. ഇതിനു പിന്നാലെയാണ്, പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) ആത്മഹത്യ ചെയ്തത്. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബര്‍ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.

ഗ്യാസ് ഏജന്‍സി ഉടമ തയ്യില്‍ വീട്ടില്‍ കെ.ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി: പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുന്‍സൂരില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് അമല്‍ ആത്മഹത്യ ചെയ്തത്. അമലിന്റെ ബന്ധുക്കള്‍ കൊച്ചിയില്‍ എത്തിയ ശേഷം ആയിരിക്കും തുടര്‍ നടപടികള്‍.

  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  • എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു
  • ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി പ്രതി ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു
  • യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയില്‍
  • മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions