യു.കെ.വാര്‍ത്തകള്‍

എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍

കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷത്തെ പുറത്തുവരും. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എലെവല്‍, ടി ലെവല്‍, ബിടെക് പരീക്ഷാ ഫലത്തിന് ശേഷം ഉന്നത പഠനത്തിനൊരുങ്ങുന്നത്.

18 വയസുകാരില്‍ ഏകദേശം 40 ശതമാനം പേരാണ് ഓരോ വര്‍ഷവും എ ലെവല്‍ പരീക്ഷയെഴുതുന്നത്. ഒപ്പം ഇംഗ്ലണ്ടില്‍ ബി ടെക് നാഷണല്‍, കേംബ്രിജ് ടെക്‌നിക്കല്‍, കെംബ്രിജ് അഡ്വാന്‍സ്ഡ് നാഷണല്‍, ടി ലെവല്‍ തുടങ്ങിയ തൊഴില്‍പരവും സാങ്കേതികവുമായ യോഗ്യതകളുടെ ഏകദേശം 2.5 ലക്ഷം ഗ്രേഡുകളും പുറത്തുവരും. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിദ്യാര്‍ത്ഥികളുടെ അന്തിമ എ ലെവല്‍ ഫലത്തിലേക്ക് പരിഗണിക്കുന്ന എഎസ് ലെവല്‍ ഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും.

ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ബ്രിട്ടനിലെ 18 കാരില്‍ ഏകദേശം 41 ശതമാനം പേര്‍ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തിന് സമാനായ നിരക്കാണിത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ എ ലെവല്‍ പരീക്ഷയിലെ എ സ്റ്റാര്‍ അല്ലെങ്കില്‍ എ ഗ്രേഡുകളുടെ വിഹിതം 28.3 ശതമാനമായിരുന്നു. ഇതു റെക്കോര്‍ഡ് ആയിരുന്നു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

അതേസമയം, മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. മറിച്ച് മാത്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നത്. ഇതാണ് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എ, എ* എന്നിവ ലഭിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

  • ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും
  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions