യു.കെ.വാര്‍ത്തകള്‍

തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം

തെക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്‌സില്‍ ലൂവിസ് റെയില്‍വെ സ്റ്റേഷന് സമീപം യാത്രാ ട്രെയിന്‍ പാളം തെറ്റി. സംഭവത്തെ തുടര്‍ന്ന് പൊലീസ്, അഗ്‌നിരക്ഷാസേന, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അടിയന്തര സേവനങ്ങള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ മറിഞ്ഞുകിടക്കുന്നതായി കാണാം. പ്രദേശത്തേക്ക് പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് ഈസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് നിര്‍ദേശിച്ചു.

സംഭവത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, തെക്കന്‍ ഇംഗ്ലണ്ടില്‍ തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ചില മേഖലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ചൂട് കാരണം ചില ട്രെയിന്‍ സര്‍വീസുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. മറ്റു ചിലത് കുറഞ്ഞ വേഗതയിലാണ് ഓടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് ലൂവിസ് വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ലൂവിസിനും ഹേവാര്‍ഡ്‌സ് ഹീത്തിനുമിടയില്‍ ട്രെയിനുകള്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓടില്ലെന്നും, യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നാഷണല്‍ റെയില്‍ അറിയിച്ചു.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions