യു.കെ.വാര്‍ത്തകള്‍

മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും ഉയരുന്നു; 5 വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകള്‍ 5.66 ശതമാനത്തില്‍

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്നത് മൂലം ബ്രിട്ടനില്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഭവനഉടമകളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായി മാറുകയാണ്. പ്രത്യേകിച്ച് റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവര്‍ക്കാണ് ബാധ്യത കുതിച്ചുയര്‍ന്നതായി അനുഭവപ്പെടുക.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പതിയെ വര്‍ദ്ധിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകളുടെ നിരക്ക് ജൂലൈയില്‍ 5.66 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് റേറ്റ് ഇപ്പോള്‍ 5.63 ശതമാനത്തിലുമാണ്.

കഴിഞ്ഞ വര്‍ഷം യഥാക്രമം 5 ശതമാനവും, 4.96 ശതമാനവും ഉണ്ടായിരുന്ന ഇടത്താണ് ഈ കുതിപ്പ്. ഇറാന്‍ യുദ്ധത്തില്‍ ഇടക്കാല വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ജൂണില്‍ നിരക്ക് താഴ്‌ന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് സംഘര്‍ഷം തുടര്‍ന്നത് തിരിച്ചടിയായി. സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പണപ്പെരുപ്പവും, പലിശ നിരക്കും വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്ക ശക്തമായി.

ഈ വര്‍ഷം ഏകദേശം ഏഴര ലക്ഷം ഭവനങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകള്‍ കാലാവധി പൂര്‍ത്തിയാക്കും. 3 ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോള്‍ ഡീല്‍ നേടിയതിനാല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ കൂടിയ നിരക്ക് നല്‍കേണ്ടിവരും. അടുത്ത ഏതാനും മാസങ്ങളില്‍ നിരക്ക് ഉയര്‍ന്ന് തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സംഘര്‍ഷത്തിന് അയവ് വന്നെങ്കില്‍ മാത്രമാണ് ഇതില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. ജൂലൈയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് നിലനിര്‍ത്തിയെങ്കിലും മൂന്ന് അംഗങ്ങള്‍ നിരക്ക് ഉയര്‍ത്തുന്നതിനെ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ വീട് വാങ്ങുന്നവരും, റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരും കൂടുതല്‍ കാത്തിരിക്കാതെ ഡീല്‍ ഉറപ്പിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions