യു.കെ.വാര്‍ത്തകള്‍

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇടിയുന്നു; യുകെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലേക്ക്

യുകെയിലെ ഉന്നതവിദ്യാഭ്യാസ മേഖല ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സര്‍വകലാശാലാ മേധാവികളുടെ മുന്നറിയിപ്പ്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് സര്‍വകലാശാലകള്‍ക്ക് ലഭിക്കുന്ന നിര്‍ണായക വരുമാനം കുറയ്ക്കുകയും മേഖലയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ ഫീസിന് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു സര്‍വകലാശാല തന്നെ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകാമെന്ന് മുന്‍ സര്‍വകലാശാലാ മന്ത്രിയും മുന്നറിയിപ്പ് നല്‍കി.

അതേസമയം, ബ്രിട്ടനിലെ ആറാം ഫോം വിദ്യാര്‍ഥികള്‍ക്ക് എ-ലെവല്‍ ഫലങ്ങളില്‍ പുരോഗതിയുണ്ടായതും ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് വിദ്യാര്‍ത്ഥികളെ ആദ്യ തിരഞ്ഞെടുപ്പിലെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിച്ചതും മേഖലയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് സര്‍വകലാശാലകളിലെ ജീവനക്കാരുടെയും കോഴ്‌സുകളുടെയും തുടര്‍ വെട്ടിക്കുറയ്ക്കല്‍ തടയാന്‍ മതിയാകില്ലെന്ന് വൈസ് ചാന്‍സലര്‍മാര്‍ പറഞ്ഞു.

ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ അവസാനം വരെയുള്ള വിദ്യാര്‍ഥി വിസ അപേക്ഷകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറഞ്ഞു. ശരത്കാലത്തെ പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി സാധാരണയായി വേനല്‍ക്കാലത്താണ് കൂടുതല്‍ വിസ അപേക്ഷകള്‍ ലഭിക്കുന്നത്. അതിനാല്‍ ഈ ഇടിവ് തുടരുകയാണെങ്കില്‍ നിരവധി ബ്രിട്ടീഷ് സര്‍വകലാശാലകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ചില സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം 30 ശതമാനം വരെ കുറയുമെന്ന ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions