നാട്ടുവാര്‍ത്തകള്‍

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവര്‍ത്തിക്കുന്നു. ദുര്‍ബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിര്‍മ്മാര്‍ജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങള്‍ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാവര്‍ക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂര്‍ണ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകണം. അതിനായി നമ്മുടെ കാര്യക്ഷമത വര്‍ധിപ്പിക്കണം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം. ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ എത്രയോ മടങ്ങ് കൂടി. സെമികണ്ടക്ടര്‍ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 4 ഇരട്ടിയായി. 3 സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ യാഥാര്‍ത്ഥ്യമാക്കി. ആണവോര്‍ജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  • ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി പ്രതി ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു
  • യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയില്‍
  • വിഡിയോ കോളിന് ശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു
  • മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions