യു.കെ.വാര്‍ത്തകള്‍

കോപ്പിയടി വിവാദം; കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ മരിച്ച നിലയില്‍

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ എന്ന നേട്ടത്തിലൂടെ ശ്രദ്ധേയനായ ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെ പ്രൊഫസര്‍ പദവി രാജി വച്ചതിന് പിന്നാലെയാണ് ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് വംശജനായ ജേസണ്‍ ആര്‍ഡേ(41)യെ ലണ്ടനിലെ ബാറ്റര്‍സിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37ാം വയസിലാണ് ജേസണ്‍ ആര്‍ഡേ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. മരണം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെങ്കിലും നിലവില്‍ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.

ഗവേഷണങ്ങളിലെ കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജേസണ്‍ ആര്‍ഡേ കേബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്. 2015ല്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. മറ്റ് ഗവേഷകരുടെ പ്രബന്ധങ്ങളിലെ വിവരങ്ങള്‍ അതുപോലെ കോപ്പിയടിച്ചുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലും അക്കാദമിക വൃത്തങ്ങളിലും വലിയ ചര്‍ച്ചയായത്. ഇതിന് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായിക നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് ജേസണ്‍ ആര്‍ഡേ നടത്തിയ ചില പ്രസ്താവനകളും വലിയ രീതിയില്‍ വിവാദമായിരുന്നു. ഗവേഷണങ്ങളില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് ബോധപൂര്‍വ്വമായ കോപ്പിയടി അല്ലെന്നും നിരന്തരമായ വ്യക്തിഹത്യയും വംശീയ അധിക്ഷേപവും നേരിടേണ്ടി വരുന്നതായും വിശദമാക്കിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്.

കുട്ടിക്കാലത്ത് തന്നെ ജേസണ്‍ ആര്‍ഡേയില്‍ ഓട്ടിസം തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മറ്റുള്ളവരെ പോലെ ശരിയായ വളര്‍ച്ചയും ഉണ്ടായിരുന്നില്ല. ശാരീരികമായ ഈ പ്രശ്‌നങ്ങള്‍ മൂലം 11 വയസ് വരെ ശരിയായ രീതിയില്‍ സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ വൈകല്യങ്ങളെ തുടര്‍ന്ന് ഏതാണ്ട് 18 വയസ് വരെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ പരിമിതകളെയെല്ലാം മറികടന്നായിരുന്നു 37ാം വയസില്‍ ജേസണ്‍ കേബ്രിഡ്ജില്‍ പ്രൊഫസറായത്.

  • ഹോം സെക്രട്ടറിയുടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍; കുടിയേറ്റക്കാര്‍ക്ക് ആകാംക്ഷ
  • എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെറിറ്റോടെ എല്‍എല്‍എം കരസ്ഥമാക്കി മലയാളി
  • കൊടുങ്കാറ്റും പേമാരിയും മാറി; ഇനി ചൂടേറിയ കാലാവസ്ഥ
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വര്‍ധന രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍
  • ഇംഗ്ലണ്ടിലും വെയില്‍സിലും ജയിലിലേക്ക് തിരിച്ചയക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം 28% കൂടി
  • കുടുംബങ്ങളുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1050 പൗണ്ടിന്റെ ഇടിവ്!
  • യുകെ വിന്റര്‍ ദുരിതത്തിലേയ്ക്ക്; രണ്ടാഴ്ച്ചക്കകം താപനില മൈനസ് രണ്ടിലേക്ക് വീഴും
  • ബജറ്റിലെ ഇന്‍കംടാക്‌സ് വര്‍ധന വാടക നിരക്കുകള്‍ കൂട്ടാന്‍ നിര്‍ബന്ധിതമാകുമെന്ന് ഉടമകള്‍
  • ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ടിക് ടോക്കും സ്‌നാപ്ചാറ്റും ഉള്‍പ്പെടും
  • ബജറ്റില്‍ ജോലിക്കാര്‍ക്കും, മദ്യപര്‍ക്കും തിരിച്ചടി; ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്ക് നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions