യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധിയ്ക്കു ആക്കം കൂട്ടി എനര്‍ജി ബില്ലുകള്‍ കുതിയ്ക്കുന്നു


ബ്രിട്ടനിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ മോശമാക്കി എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുന്നു. എനര്‍ജി ബില്ലുകള്‍ ജൂലൈയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് അരികിലേക്ക് എത്തിച്ചിരിക്കുമെന്ന സൂചനകളാണ് ഇതിന് കാരണം. ഈയാഴ്ച ഓദ്യോഗിക പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് മുന്നറിയിപ്പ്.

ഇറാന്‍ യുദ്ധം മൂലം ആഗോള എനര്‍ജി വിപണികള്‍ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. കഴിഞ്ഞ മാസം യുകെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ന്നത് രാജ്യത്തെ ഹെഡ്‌ലൈന്‍ പണപ്പെരുപ്പ നിരക്ക് 3ശതമാനത്തിലേക്ക് തള്ളിവിടുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം.

ജൂണിലെ 2.6 ശതമാനത്തില്‍ നിന്നും ഈ നിലയിലേക്ക് കുതിച്ചുചാടിയാല്‍ ജനങ്ങളുടെ ബജറ്റിന് ഇത് കനത്ത ഷോക്കായി മാറും. സെപ്റ്റംബറില്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചേക്കുമെന്ന് ആശങ്കയുണ്ട്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലമുണ്ടായ അസ്ഥിരമായ എണ്ണ, വാതക വിലകള്‍ കാരണം പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ പലിശനിരക്കുകളുടെ ഭാവി, യുഎസ് നയിച്ച ഇറാനെതിരായ യുദ്ധം തുടരുമോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം എണ്ണയുടെയും വാതകത്തിന്റെയും വിലയില്‍ സമീപ ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. സാന്‍ടാന്‍ഡറും, ഹാലിഫാക്‌സുമാണ് തങ്ങളുടെ ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions