യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇറക്കുമതി മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയബാധ; ഒരാള്‍ മരിച്ചു, 200 പേര്‍ രോഗബാധിതര്‍

യുകെയില്‍ മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയ പടരുന്നതായി മുന്നറിയിപ്പ്. രോഗബാധയെ തുടര്‍ന്ന് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 200 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നും കണക്കുകള്‍ പുറത്തുവന്നു. ഇറക്കുമതി ചെയ്ത മുട്ടയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ .

വര്‍ഷത്തിന്റെ ആരംഭം മുതല്‍ 207 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ബാക്ടീരിയ പടരുന്നതില്‍ അന്വേഷണം തുടരുകയാണ്. ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ബാക്ടീരിയ പിടിപെട്ട കാല്‍ശതമാനം ആളുകള്‍ക്കും ആശുപത്രി പരിചരണം വേണ്ടിവരുന്നുണ്ട്.

കുഞ്ഞുങ്ങളും, പ്രായമായവരും ഉള്‍പ്പെടെയുള്ള രോഗികളിലാണ് ബാക്ടീരിയ പടര്‍ന്നിരിക്കുന്നത്. പനി, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങളാണ് സാല്‍മൊണെല്ലാ അകത്ത് പ്രവേശിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും ഇത് ഏതാനും ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ചിലര്‍ക്ക് ഇത് ഗുരുതര പ്രത്യാഘാതവും സൃഷ്ടിക്കും.

മത്സ്യം, മാംസം, മുട്ട, വേവിക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍, പാസ്ചറൈസ് ചെയ്യാത്ത ഡയറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് കാണാറുള്ളത്. കേടുവന്ന മുട്ടയാണ് ഇക്കുറി കേസുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് യുകെഎച്ച്എസ്എ പറയുന്നു. നിലവില്‍ യുകെയില്‍ ഉത്പാദിപ്പിച്ച മുട്ടകള്‍ക്ക് പ്രശ്‌നം കണ്ടെത്തിയിട്ടില്ല.

ശുചിത്വം പാലിക്കുകയാണ് സാല്‍മൊണെല്ലാ ബാക്ടീരിയയില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗ്ഗം. ബാത്ത്‌റൂം ഉപയോഗിച്ച ശേഷം കൈകള്‍ വൃത്തിയായിയ കഴുകുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പും ഇത് ശീലിക്കുക. ഭക്ഷണം കൃത്യമായി പാകം ചെയ്യാനും ശ്രമിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions