യു.കെ.വാര്‍ത്തകള്‍

യുകെയുടെ പണപ്പെരുപ്പം മാര്‍ച്ച് മാസത്തിന് ശേഷം ഉയര്‍ന്ന നിലയില്‍

യുകെയുടെ പണപ്പെരുപ്പം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പണപ്പെരുപ്പം 2.9 ശതമാനമായെന്നു ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.

ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും വില വിവരം പരിശോധിക്കുന്ന പണപ്പെരുപ്പം വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ നേരിടുന്ന ബജറ്റ് കടുപ്പവും വ്യക്തമാക്കുന്നു. ജൂണ്‍ മാസം വരെയുള്ള 12 മാസങ്ങളില്‍ 2.6 ശതമാനത്തിലായിരുന്ന നിരക്ക് ജൂലൈയില്‍ 2.9 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. ഈ വര്‍ഷം 3 ശതമാം വരെയെങ്കിലും എത്തുമെന്നാണ് കരുതുന്നത്. ഗ്യാസ് വില വര്‍ദ്ധന മൂലം എനര്‍ജി പ്രൈസ് ക്യാപ്പില്‍ വന്ന മാറ്റമാണ് പ്രധാന വിഷയമെന്ന് ഒഎന്‍എസ് പറഞ്ഞു. നാല് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഗ്യാസ് വില വര്‍ദ്ധനവാണ് ഇപ്പോള്‍ നേരിട്ടത്.

കഴിഞ്ഞ മാസം എനര്‍ജി ബില്ലുകള്‍ 13 ശതമാനമാണ് ഉയര്‍ന്നത്. ഓഫ്‌ജെം പ്രൈസ് ക്യാപ്പ് 221 പൗണ്ട് വര്‍ദ്ധിപ്പിച്ച് പ്രതിവര്‍ഷം 1862 പൗണ്ടായി ക്യാപ്പ് ഉയര്‍ത്തി. പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനാല്‍ ഗ്രോസറി, ഹൗസിംഗ് ബില്ലുകളും വേഗത്തില്‍ ഉയരുകയാണെന്ന് വ്യക്തമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ പലിശ വര്‍ദ്ധിപ്പിച്ചാല്‍ അത് മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയരാന്‍ ഇടയാക്കും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions