യു.കെ.വാര്‍ത്തകള്‍

ചെലവുചുരുക്കി യുകെ കമ്പനികള്‍; ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍

യുകെയില്‍ വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. എംപ്ലോയ്‌മെന്റ് ചെലവുകള്‍ ഉയരുന്നതാണ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയതിന് കാരണമെന്നാണ് കരുതുന്നത്. ശമ്പള വളര്‍ച്ച മെല്ലെപ്പോക്കിലേക്ക് നീങ്ങി. ഇതോടെ ജോലിക്കാര്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് പുറത്തുവന്നത്.

ഇറാന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം ബ്രിട്ടനിലെ ജോലിക്കാരുടെ കുടുംബങ്ങളെയും ഷോക്കടിപ്പിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം ശരാശരി വരുമാന വളര്‍ച്ച ബോണസ് ഉള്‍പ്പെടെ ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ 4.1 ശതമാനത്തിലേക്ക് താഴ്ന്നു. മേയിലെ 4.4 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്.
മേയ് മാസത്തില്‍ നിന്നും ജൂണിലേക്ക് എത്തിയപ്പോള്‍ പേറോള്‍ഡ് എംപ്ലോയീസിന്റെ എണ്ണത്തില്‍ 13,000-ന്റെ കുറവാണ് വന്നത്. ജൂലൈയില്‍ മറ്റൊരു 13,000 കൂടി കുറഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍. തൊഴിലില്ലായ്മ രണ്ടാം പാദത്തില്‍ 4.9 ശതമാനത്തിലാണ്. ജോബ് വേക്കന്‍സികള്‍ ജൂലൈ വരെ മൂന്ന് മാസങ്ങളില്‍ 707,000 ആയും കുറഞ്ഞു. ഉയര്‍ന്ന ചെലവുകള്‍ യുകെ തൊഴില്‍ വിപണി മേധാവികളെ പുതിയ വേക്കന്‍സികള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും തടയുന്നുവെന്നാണ് വ്യക്തമാകുന്നത്.

ബ്രിട്ടീഷ് ജോലിക്കാരുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ശ്രമങ്ങള്‍ക്ക് ഇത് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഹയറിംഗ് കുറയുന്നതെന്നതിനാല്‍ യുവാക്കളാണ് ഇതിന്റെ ഷോക്ക് ശരിക്കും അറിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ വരുമാനത്തിലെ ഈ ഇടിവ് മറ്റൊരു പ്രതീക്ഷയും വിപണിക്ക് നല്‍കുന്നുണ്ട്. പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തീരുമാനം നീട്ടിവെയ്ക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വകാര്യ മേഖളയിലെ വരുമാന വളര്‍ച്ച 2.8 ശതമാനത്തിലേക്ക് താഴ്ന്നത് കനത്ത തിരിച്ചടിയായി. 2020 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കാണിത്. അതേസമയം പൊതുമേഖലാ ജീവനക്കാരുടെ വരുമാനം 6.1 ശതമാനത്തില്‍ ശക്തമായ നിലയിലാണ്.

തൊഴില്‍ വിപണി ദുര്‍ബലമായി തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ നിലവിലെ പലിശ നിരക്ക് 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചേക്കാം. ഇറാന്‍ സംഘര്‍ഷം മൂലം ഉയരുന്ന എനര്‍ജി വിലകള്‍ തിരിച്ചടിയാണെങ്കിലും രാജ്യത്തെ തൊഴില്‍ വിപണി ദുര്‍ബലമാകുന്നത് സ്ഥിതി ബാലന്‍സ് ചെയ്താല്‍ പലിശ തല്‍ക്കാലത്തേക്ക് ഉയരാതെ രക്ഷപ്പെടും.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions