യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ യാത്രക്കാര്‍ക്ക് പണിവരുന്നുണ്ട്! ടിക്കറ്റ് നിരക്കുകള്‍ 4.2% വരെ ഉയരുമെന്ന് മുന്നറിയിപ്പ്

ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി അടുത്ത വര്‍ഷം ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. 4.2% വരെ നിരക്ക് വര്‍ദ്ധനയ്ക്കാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.

ജൂലൈയിലെ റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ് റെയില്‍ നിരക്കുകള്‍ കണക്കാക്കുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കുകള്‍ പ്രകാരം പണപ്പെരുപ്പം 2.9 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്.

അതേസമയം റീട്ടെയില്‍ ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെ ശരാശരി വില നിര്‍ണ്ണയിക്കുന്ന ആര്‍പിഐ 3.2 ശതമാനത്തിലേക്ക് എത്തിയെന്നും ഞെട്ടിക്കുകയാണ്. ഇതോടെയാണ് റെയില്‍ നിരക്കുകള്‍ അടുത്ത വര്‍ഷം 4.2 ശതമാനത്തിലേക്ക് ഉയരുമെന്ന് ഉറപ്പായത്.

ചാന്‍സലര്‍ ജോണ്‍ ഹീലി റെയില്‍ നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ആശ്വാസത്തിന് സാധ്യത. ബ്രിട്ടീഷ് റെയില്‍വെയുടെ 45% നിരക്കുകളും വെസ്റ്റ്മിന്‍സ്റ്റര്‍, സ്‌കോട്ടിഷ്, വെയില്‍സ് ഗവണ്‍മെന്റുകളാണ് നിയന്ത്രിക്കുന്നത്.

റെഗുലേറ്റ് ചെയ്യപ്പെടാത്ത നിരക്കുകള്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാരാണ് നിശ്ചയിക്കുന്നത്. ഇതും സമാനമായ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് 2026-ല്‍ നിരക്ക് വര്‍ദ്ധന മരവിപ്പിച്ചിരുന്നു.

30 വര്‍ഷത്തിനിടെ ആദ്യത്തെ ട്രെയിന്‍ നിരക്ക് മരവിപ്പിക്കലായിരുന്നു അത്. യാത്രക്കാര്‍ക്ക് 600 മില്ല്യണ്‍ പൗണ്ടാണ് ഇതിലൂടെ ലാഭിച്ചത്. വിലയേറിയ ടിക്കറ്റ് വാങ്ങേണ്ട റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് 300 പൗണ്ടിലേറെയാണ് ലാഭം കിട്ടിയത്.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions