യു.കെ.വാര്‍ത്തകള്‍

അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു


രാജകീയ പദവികള്‍ ഉപേക്ഷിച്ച് അമേരിക്കയില്‍ ജീവിക്കാന്‍ പോയ ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനത്തോടെ സസെക്‌സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രഹസ്യമായി യുകെയില്‍ ഒരു വീട് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഏഴും, അഞ്ചും വയസ്സുള്ള കുട്ടികളെയും ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് യുകെയില്‍ വീട് വാങ്ങിയിരിക്കുന്നത്.

യുകെ ഉപേക്ഷിച്ച് യുഎസിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ഭാര്യയെയും, മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ഞായറാഴ്ച ഹാരി രാജാവിനെ അറിയിച്ചിരുന്നു.

അതേസമയം കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെ 11 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് ഹാരിയും, മെഗാനും ഒഴിഞ്ഞിട്ടില്ല. ബ്രിട്ടനിലെ പുതിയ വീട് എവിടെയാണെന്ന് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

നാല് ദിവസം മുന്‍പാണ് രാജാവ് മകന്റെയും, കുടുംബത്തിന്റെയും തിരിച്ചുവരവിനെ കുറിച്ച് മനസ്സിലാക്കുന്നത്. രാജകുടുംബവുമായി ഏത് വിധത്തിലാണ് ഇവര്‍ ഒരുമിക്കുകയെന്ന് വ്യക്തമല്ല. സഹോദരന്‍ വില്ല്യമുമായി സ്വരച്ചേര്‍ച്ചയില്ലാത്ത അവസ്ഥയില്‍ ഈ ബന്ധത്തിന്റെ ഭാവിയും വാര്‍ത്തകളില്‍ നിറയുമെന്ന് ഉറപ്പാണ്.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  • ട്രെയിന്‍ യാത്രക്കാര്‍ക്ക് പണിവരുന്നുണ്ട്! ടിക്കറ്റ് നിരക്കുകള്‍ 4.2% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions