യു.കെ.വാര്‍ത്തകള്‍

ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു

ബ്രിട്ടനിലെ ഭവനവില പല ഭാഗങ്ങളിലും 'ബൂമിംഗ്' രേഖപ്പെടുത്തി. നോര്‍ത്ത് മേഖലയിലാണ് വില വര്‍ദ്ധനവ് ഏറ്റവും ഏറ്റവും പ്രകടമായി വരുന്നത്. അതേസമയം തലസ്ഥാനമായ ലണ്ടനില്‍ തങ്ങളുടെ പ്രോപ്പര്‍ട്ടികളുടെ മൂല്യം ആയിരക്കണക്കിന് പൗണ്ട് താഴേക്ക് പോകുന്നതിന് സാക്ഷികളാകുകയാണ് ഭവന ഉടമകള്‍.

ജൂണ്‍ മാസത്തില്‍ യുകെയിലെ ഭവനവില 2 ശതമാനം വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. ശരാശരി ഭവനങ്ങളുടെ മൂല്യത്തിലേക്ക് 5392 പൗണ്ടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇതോടെ ശരാശരി പ്രോപ്പര്‍ട്ടി വില 272,188 പൗണ്ടിലേക്ക് എത്തിയെന്ന് ഒഎന്‍എസ് കണക്കാക്കുന്നു.

മേയ് മുതല്‍ ജൂണ്‍ വരെ വില 0.1 ശതമാനം ഉയര്‍ന്നു. ഇതോടെ ജീവിതച്ചെലവ് പ്രതിസന്ധി ഘട്ടത്തിലും വിപണി ശക്തമായി നിലകൊള്ളുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇംഗ്ലണ്ടില്‍ വില്‍ക്കപ്പെടുന്ന വീടുകളുടെ എണ്ണത്തിലും ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. അതേസമയം സ്‌കോട്ട്‌ലണ്ടിലും, വെയില്‍സിലും വീട് വില്‍പ്പന മന്ദീഭവിച്ചു.

സെമി-ഡിറ്റാച്ച്ഡ് വീടുകളാണ് ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഇവയുടെ വില ഒരു വര്‍ഷത്തിനിടെ 3.4 ശതമാനം ഉയര്‍ന്ന് 277,332 പൗണ്ടിലേക്ക് എത്തി. ഡിറ്റാച്ച്ഡ് ഭവനങ്ങള്‍ ഇപ്പോഴും വില കൂടിയ പ്രോപ്പര്‍ട്ടിയായി നിലകൊള്ളുന്നു. 2.3% വില വര്‍ദ്ധിച്ച് 444,652 പൗണ്ടാണ് ശരാശരി വില.

ടെറസ്ഡ് പ്രോപ്പര്‍ട്ടികളുടെ വില 3 ശതമാനം ഉയര്‍ന്ന് 230,994 പൗണ്ടിലേക്ക് എത്തി. ഫ്‌ളാറ്റുകളുടെയും, മേസണേറ്റുകളുടെയും വില മാത്രമാണ് കുറഞ്ഞ പട്ടികയിലുള്ളത്. 1.6 ശതമാനം താഴ്ന്ന് 193,711 പൗണ്ടിലേക്കാണ് ശരാശരി വില താഴ്ന്നത്.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  • ട്രെയിന്‍ യാത്രക്കാര്‍ക്ക് പണിവരുന്നുണ്ട്! ടിക്കറ്റ് നിരക്കുകള്‍ 4.2% വരെ ഉയരുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions