യു.കെ.വാര്‍ത്തകള്‍

ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാന്‍ മരുന്ന്; ഇംഗ്ലണ്ടിലും വെയില്‍സിലും വ്യാപിപ്പിക്കും

ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്നുകള്‍ വ്യാപകമായി പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് . ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ലൈംഗിക കുറ്റവാളികളില്‍ ഇത് നടപ്പിലാക്കാനാണ് നീക്കം. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പുരുഷ തടവുകാര്‍ക്കാണ് 2028 ഡിസംബറോടെ ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്ന് വ്യാപകമായി നല്‍കുകയെന്ന് വിദഗ്ധര്‍ പറഞ്ഞു.

ജയിലുകളില്‍ തടവുകാരുടെ ലൈംഗിക ത്വര കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം പരീക്ഷിച്ചതില്‍ നാലിലൊന്ന് കുറ്റവാളികള്‍ക്കും ഇത് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമായതായി പ്രൊഫ. ബെലിന്‍ഡ വിന്‍ഡര്‍ വ്യക്തമാക്കി. ജയിലുകളിലെ തിരക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ഇത് കുറയ്ക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കുമെന്നതിനാല്‍ ബേണ്‍ഹാം ഗവണ്‍മെന്റ് ഇതിന് അനുകൂലമാണ്.

അതേസമയം, ഗുരുതര ലൈംഗിക കുറ്റവാളികളുടെ ഷണ്ഡീകരണം നടത്താനായി കെമിക്കല്‍ കാസ്‌ട്രേഷന്‍ പോലുള്ളവ ഉപയോഗിക്കാനുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നിര്‍ദ്ദേശം മന്ത്രിമാര്‍ പരിശോധിച്ച് വരികയാണ്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഏകദേശം 15,000 കുറ്റവാളികള്‍ അകത്ത് കിടക്കുന്നുണ്ട്.

ഓരോ മാസവും ഓണ്‍ലൈന്‍ കുട്ടിപ്പീഡന കുറ്റകൃത്യങ്ങളില്‍ 850-ലേറെ പുരുഷന്‍മാരാണ് പിടിയിലാകുന്നത്. നിലവില്‍ ലൈംഗിക കുറ്റവാളികള്‍ക്ക് മരുന്ന് നല്‍കുന്നത് 10 ജയിലുകളിലാണ്. ഇത് നവംബറോടെ 20 ജയിലിലേക്ക് വര്‍ദ്ധിപ്പിക്കും.

ലൈംഗിക കുറ്റവാളികളെ മോചിപ്പിക്കുന്നതിലുള്ള ആശങ്ക പരിഗണിച്ചാണ് മരുന്നുകള്‍ പ്രയോഗിക്കാനുള്ള തീരുമാനം.

  • വിമാനത്തിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം; ബ്രിട്ടിഷ് യുവതി കുറ്റം സമ്മതിച്ചു
  • ജൂണ്‍ മാസത്തില്‍ യുകെയില്‍ ഭവനവില ഉയര്‍ന്നത് 2%; ശരാശരി പ്രോപ്പര്‍ട്ടി വില 5392 പൗണ്ട് വര്‍ദ്ധിച്ചു
  • സാല്‍മൊണെല്ല ഭീതി: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
  • ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയഗാഥ
  • യുകെയില്‍ എല്‍ നിനോ പ്രതിഭാസം വരുമെന്ന് മുന്നറിയിപ്പ്; കാലാവസ്ഥ താളം തെറ്റും
  • അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന പരിശോധന
  • ജിസിഎസ് ഇ ഫലം; 22 % പേര്‍ക്ക് എ ഗ്രേഡ്; മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന യോഗ്യതയായ ഗ്രേഡ് 4 നേടാനായില്ല!
  • അമേരിക്ക മതിയായി! ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു
  • മിസ് ടീന്‍ യൂണിവേഴ്സ് യുകെ ഫൈനല്‍ റൗണ്ടിലേക്ക് മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍
  • ബെനഫിറ്റിനായി അപേക്ഷിക്കുന്ന വിദേശികളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions