യു.കെ.വാര്‍ത്തകള്‍

ഇനി മഴക്കെടുതി! ഇംഗ്ലണ്ടിലും, വെയില്‍സിലും മഞ്ഞ ജാഗ്രത ദീര്‍ഘിപ്പിച്ച് മെറ്റ് ഓഫീസ്

ഉഷ്ണ തരംഗത്തിന് പിന്നാലെ കനത്ത മഴയെ നേരിടാന്‍ ബ്രിട്ടന്‍. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ഒരു മാസത്തെ മഴ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.

ഇംഗ്ലണ്ടിലും, വെയില്‍സിലും നല്‍കിയിട്ടുള്ള മഞ്ഞ ജാഗ്രത മെറ്റ് ഓഫീസ് കൂടുതല്‍ ഭാഗങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചു. ശക്തമായ മഴയ്‌ക്കൊപ്പം, ഇടിമിന്നലും നേരിടുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ ലണ്ടനും, സൗത്ത് വെസ്റ്റും ഒഴികെ സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് എന്നിവിടങ്ങളിലാണ് അലേര്‍ട്ട്. വെയില്‍സ് പൂര്‍ണ്ണമായി അലേര്‍ട്ടിലാണ്.

മൂന്ന് മണിക്കൂറില്‍ 30 എംഎം വരെയും, 12 മണിക്കൂറില്‍ 50 എംഎം വരെ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. യുകെ കടുത്ത വരള്‍ച്ചാ സൗഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിന് ഇടയിലാണ് മഴയെത്തുന്നത്. ഇംഗ്ലണ്ടിലെ കാല്‍ശതമാനം മേഖലകളും ഔദ്യോഗികമായി വരള്‍ച്ചയിലാണ്.

വെള്ളിയാഴ്ചയിലേക്കും അസ്ഥിരമായ സാഹചര്യങ്ങള്‍ തുടരുമെന്നാണ് മെറ്റ് വ്യക്തമാക്കുന്നത്. ഇതോടെ മഴ കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന് ഉറപ്പായി. സമ്മറിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് മഴ യുകെയെ തേടിയെത്തുന്നത്. ഇക്കുറി കനത്ത വേനലാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. രണ്ട് മാസം മഴ വിട്ടുനിന്നതോടെ പുഴകളും, റിസര്‍വോയറുകളും വറ്റി വരളുന്ന നിലയിലേക്ക് എത്തിയിരുന്നു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions