യു.കെ.വാര്‍ത്തകള്‍

ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!



ഒരു മിനിറ്റില്‍ ഒരാള്‍ക്ക് എന്ന വേഗത്തില്‍ ബ്രിട്ടന്‍ കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റോ, പൗരത്വമോ അനുവദിക്കുന്നതായി കണക്കുകള്‍. ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ ഈ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് നേടിയ കുടിയേറ്റക്കാരുടെ എണ്ണം 140,122 എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ 60 സെക്കന്‍ഡിലും 1.07 പേര്‍ക്ക് എന്ന വിധത്തിലാണ് ഇത്.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കി മാറ്റുന്നതിന് മുന്‍പായി പെര്‍മനന്റ് സ്റ്റാറ്റസ് നേടാന്‍ ശ്രമിക്കുന്നവരുടെ തിരക്കാണ് ഇതിന് ഇടയാക്കുന്നത്. ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ 199,628 പേര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിച്ചു. 16 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഐഎല്‍ആര്‍.

ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കാന്‍ അനുമതി നല്‍കുന്ന ഐഎല്‍ആര്‍ പദവി, ബെനഫിറ്റുകള്‍ നേടാനും, സോഷ്യല്‍ ഹൗസിംഗിന് അപേക്ഷിക്കാനും അനുമതി നല്‍കും. 48 ബില്ല്യണ്‍ പൗണ്ട് ബില്ലാണ് ഈ ജീവിതകാലത്ത് നികുതിദായകര്‍ക്ക് സമ്മാനിക്കുന്നതെന്ന് റിഫോം യുകെ ആരോപിക്കുന്നു.

ഇതേ കാലയളവില്‍ 245,520 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരായി. റെക്കോര്‍ഡായ 315,224 പേര്‍ പൗരത്വത്തിനായി അപേക്ഷയും നല്‍കി. കണക്കുകള്‍ പുറത്തുവന്നതോടെ നികുതിദായകരുടെ ഭാരം കൂടുമെന്ന മുന്നറിയിപ്പുമായി റിഫോമും, ടോറികളും രംഗത്തെത്തി. റിഫോം ഐഎല്‍ആര്‍ റദ്ദാക്കുമെന്ന് റിഫോം ഹോം അഫയേഴ്‌സ് വക്താവ് സിയാ യൂസഫ് പ്രതികരിച്ചു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions