യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍

യുകെയിലെ പെട്രോള്‍ വിലകള്‍ 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ആഗസ്റ്റിലെ തിരക്കേറിയ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് വന്ന് ചേരുമ്പോഴാണ് പെട്രോള്‍ വിലയ്ക്കും തീപിടിക്കുന്നത്. വ്യാഴാഴ്ച ശരാശരി വില ലിറ്ററിന് 161.1 പെന്‍സ് എന്ന നിലയിലാണ്.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള എണ്ണ വിപണികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഡ്രൈവര്‍മാര്‍ക്കും തിരിച്ചടിയായി മാറുന്നത്. ഡീസല്‍ വില ലിറ്ററിന് ശരാശരി 183.4 പെന്‍സ് എന്ന നിലയിലാണ്. ജൂണിന് ശേഷം ആദ്യമായാണ് ഈ തലത്തിലേക്ക് ഡീസല്‍ വില വര്‍ദ്ധിക്കുന്നത്.

ബ്രിട്ടനിലെ റോഡുകളില്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ബാങ്ക് ഹോളിഡേ സമയത്താണ് പെട്രോള്‍ വില കുതിച്ചുയരുന്നത്. തിങ്കളാഴ്ച വരെ 20 മില്ല്യണ്‍ കാര്‍ യാത്രകള്‍ നടക്കുമെന്നാണ് കണക്കുകള്‍. ക്രിസ്മസിന് മുന്‍പുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വീക്കെന്‍ഡ് കൂടിയാണ് ഇത്.

2015 മുതല്‍ ഏറ്റവും ഉയര്‍ന്ന ട്രാഫിക് നേരിടുന്ന ബാങ്ക് ഹോളിഡേയായി ഇത് മാറുമെന്ന് ആര്‍എസി പറയുന്നു. 55 ലിറ്ററുള്ള ശരാശരി ഫാമിലി കാര്‍ നിറയ്ക്കാന്‍ ഈ വീക്കെന്‍ഡില്‍ 89 പൗണ്ട് വേണം. കഴിഞ്ഞ വര്‍ഷത്തെ ആഗസ്റ്റ് ബാങ്ക് ഹോളിഡേ സമയത്ത് ഇത് കേവലം 74 പൗണ്ടായിരുന്നു.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions