യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം

യുകെയില്‍ സാല്‍മൊണെല്ലാ കേസുകള്‍ പടരുന്നത് തുടരുമെന്ന് മുന്നറിയിപ്പ്. മുട്ടകളില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്ന് കണ്ടെത്തിയെങ്കിലും ഏതാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് കണ്ടെത്താന്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായി മാറുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതുവരെ 474 സ്ഥിരീകരിച്ച കേസുകളും, ഒരു മരണവുമാണ് സാല്‍മൊണെല്ലയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. കഫെകളിലും, റെസ്റ്റൊറന്റുകളിലും എത്തിയ ഇറക്കുമതി ചെയ്ത മുട്ടകളില്‍ നിന്നുമാണ് ഇത് പുറത്തെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

എന്നാല്‍ യുകെയില്‍ 1.6 ബില്ല്യണ്‍ മുട്ടകളാണ് ഓരോ വര്‍ഷവും ഇറക്കുമതി ചെയ്യുന്നതെന്ന് ബ്രിട്ടീഷ് എഗ് ഇന്‍ഡസ്ട്രി കൗണ്‍സില്‍ പറയുന്നു. 2021 മുതല്‍ 61% വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വീട്ടിന് പുറത്ത് കഴിക്കുന്ന മുട്ട മിക്കവാറും ഇറക്കുമതി ചെയ്തവയാകാം.

സ്‌കൂളിലും, നഴ്‌സിംഗ് ഹോമുകളിലും ഉള്‍പ്പെടെ വില കുറവുള്ള ഇറക്കുമതി ചെയ്ത മുട്ടകള്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഏത് രാജ്യത്ത് നിന്നും ഇറക്കുമതി ചെയ്ത മുട്ടയിലാണ് ബാക്ടീരിയ ഉള്‍പ്പെട്ടതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുന്‍പ് പോളണ്ട് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ മുട്ടകളാണ് സാല്‍മൊണെല്ലാ ബാധയ്ക്ക് ഇടയാക്കിയത്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions