യു.കെ.വാര്‍ത്തകള്‍

വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്

വാരാന്ത്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും പേമാരിയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രധാനപ്പെട്ട സംഗീത പരിപാടികള്‍ക്ക് പോകുന്നവര്‍ക്ക് അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സിലും തെക്കന്‍ യോര്‍ക്ക്ഷയറിലും പരിസ്ഥിതി ഏജന്‍സിയുടെ മുന്നറിയിപ്പും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ലങ്കാഷയറിലെ നെല്‍സണ്‍ പട്ടണത്തില്‍ വലിയ രീതിയിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പേമാരിക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു. വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച മഞ്ഞ മുന്നറിയിപ്പില്‍, കനത്ത മഴ കാരണം പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടാകുമെന്നും പറയുന്നുണ്ട്. ഈ വാരാന്ത്യത്തിലും അടുത്തയാഴ്ച്ചയുടെ തുടക്കത്തിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക എന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച്ചയും പല ഭാഗങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാം. ശനിയാഴ്ച്ച ആരംഭിക്കുന്ന മഴ ഞായറാഴ്ച്ചയാകുമ്പോഴേക്കും അതിശക്തമായ പേമാരിയായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശക്തമായ കാറ്റുമുണ്ടാകും.

ഇന്ന് അന്തരീക്ഷ താപനില 20 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് ആയി തുടരും. ഞായറാഴ്ച്ചയോടെ താപനില 20 ഡിഗ്രിയിലേക്ക് താഴുമെന്നും മെറ്റ് ഓഫീസ് പറയുന്നു. ഇന്നലെ, ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും വെയില്‍സിലും മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. റെയില്‍, റോഡ് ഗതാഗതം ഇടയ്ക്കിടെ തടസ്സപ്പെടാന്‍ ഇടയുണ്ട്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  • ഓരോ മിനിറ്റിലും ഒരു കുടിയേറ്റക്കാരന് പൗരത്വം നല്‍കി ബ്രിട്ടന്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions