ബിസിനസ്‌

ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

പണപ്പെരുപ്പം കയറിയാല്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ബന്ധിതമാകുമെന്നാണ് മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഉള്‍പ്പെടെ ആശങ്ക നിലനിന്നിരുന്നത്.

പണപ്പെരുപ്പത്തെ കുറിച്ച് ഒരുപാടൊന്നും ആശങ്കപ്പെടേണ്ടെന്നാണ് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയത്. അല്‍പ്പകാലം കൂടി കാത്തിരുന്ന് കാണാമെന്ന നിലപാട് സ്വീകരിക്കാന്‍ ബാങ്കിന് ഇപ്പോഴും സാധിക്കുമെന്ന് അദ്ദേഹം സെന്‍ഡ്രല്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ വഴിയൊരുക്കിയത്. ഇതോടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് സമ്മര്‍ദത്തിലുമായി. എന്നാല്‍ പ്രത്യാഘാതങ്ങള്‍ പെട്ടെന്ന് മായുമോ, അല്ലെങ്കില്‍ ദീര്‍ഘനാള്‍ നിലനിന്ന് ദൂരവ്യാപക തിരിച്ചടി സമ്മാനിക്കുമോയെന്നാണ് ബാങ്ക് അധികൃതര്‍ പരിശോധിക്കുന്നത്.

രണ്ടാം റൗണ്ടിന്റെ പ്രത്യാഘാതം അത്ര സാരമല്ലെന്ന് ബെയ്‌ലി ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തെ അദ്ദേഹം പ്രതിരോധിക്കുകയാണെന്ന സൂചനയാണ് പുറത്തുവന്നത്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയും, ഇറാന്‍ യുദ്ധത്തിന് ഒരു പരിഹാരം അടുത്തൊന്നും എത്തിച്ചേരില്ലെന്ന നിലയുമാണ്.

കഴിഞ്ഞ മാസം ബ്രിട്ടന്റെ പണപ്പെരുപ്പം 2.9 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുകയും ചെയ്തു. ഈ വര്‍ഷം നിരക്ക് 3 ശതമാനം കടക്കുമെന്നും ആശങ്കയുണ്ട്. മോണിറ്ററി പോളിസി കമ്മിറ്റിയില്‍ മൂന്ന് പേര്‍ കഴിഞ്ഞ യോഗത്തില്‍ പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ വോട്ട് ചെയ്തിരുന്നു.

  • പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് കുതിച്ചു; പലിശ നിരക്കുകള്‍ കൂടിയേക്കും
  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions