യു.കെ.വാര്‍ത്തകള്‍

ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു

യുകെ മലയാളികളെ തേടി മറ്റൊരു വിയോഗം കൂടി. ഹീത്രു മലയാളിയായ ബെറിന്‍ വര്‍ഗീസാണ് മരണമടഞ്ഞത്. വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിനെ രാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യ ചെല്ലുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം സ്ഥിരീകരിക്കുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും അഞ്ചു വയസ്സുള്ള മകളും ഉള്‍പ്പെട്ടതാണ് ബെറിന്റെ കുടുംബം.

നാട്ടില്‍ വെറ്റിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രൂവിലേക്ക് താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ സഹോദരന്‍ നോര്‍വിച്ചിലും സഹോദരി അയര്‍ലന്‍ഡിലുമാണ്. കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ അയര്‍ലന്‍ഡിലെ മകളുടെ അരികിലേക്ക് പോയത്. ബെറിന്റെ മരണ വിവരം അറിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions