യു.കെ.വാര്‍ത്തകള്‍

അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍

ട്രംപിന്റെ ഇറാന്‍ യുദ്ധം അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാക്കുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍ ജോണ്‍ ഹീലി. അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം സൂചന നല്‍കുന്നത്. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ ആശ്വാസ നടപടികള്‍ക്ക് സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബര്‍ 28ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇറാന്‍ യുദ്ധത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാകുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹീലി വ്യക്തമാക്കി. ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രിയായതോടെ റേച്ചല്‍ റീവ്‌സിന്റെ പിന്‍ഗാമിയായി ട്രഷറിയില്‍ എത്തിയതാണ് ഹീലി. ആഗോള അസ്ഥിരത നിലനില്‍ക്കുമ്പോള്‍ അനിശ്ചിതാവസ്ഥയ്ക്ക് എതിരെ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ 24 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക ഹെഡ്‌റൂം നിലനിര്‍ത്താന്‍ നികുതി വര്‍ദ്ധിപ്പിക്കുകയോ, ചെലവ് ചുരുക്കുകയോ വേണ്ടിവരുമെന്ന് ഇക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നു. നികുതി വര്‍ദ്ധന വന്നാല്‍ ജനങ്ങള്‍ക്ക് വീണ്ടും ഭാരമായി മാറുകയും ചെയ്യും.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പണപ്പെരുപ്പത്തെയും, വളര്‍ച്ചയെയും, കടമെടുപ്പ് ചെലവുകളെയും ബാധിക്കുന്നതായി ഹീലി പറഞ്ഞു. 2024 ലേബര്‍ പ്രകടനപത്രികയില്‍ പറഞ്ഞ ജോലി ചെയ്യുന്നവര്‍ക്കുള്ള നികുതികള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions