യു.കെ.വാര്‍ത്തകള്‍

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍

യുകെയിലെ സ്റ്റാഫോര്‍ഡ്ഷയറില്‍ ക്യാപിങ്ങിനിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. സൗത്ത് സ്റ്റാഫോര്‍ഡ്ഷയറില്‍ നിന്നുള്ള 42 കാരനും 30 കാരിയും വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 20 കാരിയും വാള്‍സാളില്‍ നിന്നുള്ള 18 കാരനുമാണ് അറസ്റ്റിലായത്. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണത്തില്‍ കൊലപാതകം സംശയിച്ചാണ് അറസ്റ്റെന്ന് സ്റ്റാഫോര്‍ഡ്‌ഷെയര്‍ പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഇവരെ ഉപധാകളോടെ ജാമ്യത്തില്‍ വിട്ടു.

ശനിയാഴ്ച രാവിലെ 8.45 ഓടെ സ്‌ട്രോബെറി ലെയ്‌നിന് സമീപം കുഞ്ഞിന് ഹൃദയ സ്തംഭനം സംഭവിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സും സര്‍വീസിനൊപ്പം മിഡ്‌ലാന്‍ഡ്‌സ് എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  • ലണ്ടനിലേക്കുള്ള വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം അടിയന്തരമായി തിരിച്ചിറക്കി
  • സെന്‍ട്രല്‍ ലണ്ടനില്‍ സ്ത്രീയ്ക്ക് ലൈംഗീക പീഡനം; പ്രതിയുടെ ചിത്രം പുറത്ത്
  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions