യു.കെ.വാര്‍ത്തകള്‍

ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍

സ്വന്തം ഭാര്യയെ മയക്കുമരുന്ന് നല്‍കിയ ശേഷം 20 വര്‍ഷക്കാലത്തോളം ബലാത്സംഗത്തിന് ഇരയാക്കി വന്ന ഭര്‍ത്താവ് ഒടുവില്‍ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. തനിക്കെതിരെ ചുമത്തിയ 60 ക്രിമിനല്‍ കുറ്റങ്ങളാണ് ഇയാള്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.

60-കളില്‍ പ്രായമുള്ള പുരുഷന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുമാണ് അറസ്റ്റിലായത്. 21 ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ ഇരയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ മുന്‍ ഭര്‍ത്താവ് കോടതിയില്‍ സത്യങ്ങള്‍ സമ്മതിക്കുമ്പോള്‍ കേള്‍ക്കാന്‍ മുന്‍നിരയില്‍ ഇരയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഓരോ കുറ്റങ്ങളും ഇയാള്‍ സമ്മതിക്കുമ്പോള്‍ ഇവര്‍ വിതുമ്പി.

ജൂണില്‍ 15 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച പ്രതി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ അവസാന 45 കുറ്റങ്ങള്‍ കൂടി സമ്മതിക്കുകയായിരുന്നു. ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളും ലൈംഗിക തൃപ്തിക്കായി പങ്കുവെച്ചിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. മറ്റ് 12 സഹപ്രതികള്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്.

ഇരയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണ നല്‍കിവരുകയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ റിക്ക് ജാക്ക്‌സണ്‍ പറഞ്ഞു. ഈ വിധത്തില്‍ മയക്കുമരുന്നിന് ഇരയാക്കി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായി ആശങ്കയുണ്ടെങ്കില്‍ കൃത്യമായ തെളിവിന് കാത്തിരിക്കാതെ സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.

  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഇല്ലാത്ത അര്‍ബുദത്തിന് 11 വര്‍ഷം കീമോ തെറാപ്പി; ഒടുവില്‍ മസ്തിഷ്‌ക വീക്കം
  • യുകെയെ വെട്ടിമുറിയ്ക്കാന്‍ അന്തര്‍ നീക്കങ്ങള്‍; ചെറുക്കാന്‍ ബേണ്‍ഹാം
  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  • മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലു പേര്‍ അറസ്റ്റില്‍
  • 5 ലെന്‍ഡര്‍മാര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഹോം ലോണ്‍ എടുത്തവര്‍ക്ക് ആഘാതം
  • അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ കടുപ്പമാകുമെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions