യു.കെ.വാര്‍ത്തകള്‍

യുകെയില്‍ അസമത്വവും വിവേചനവും വര്‍ധിക്കുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്

യുകെയില്‍ അസമത്വവും വിവേചനവും ഒരു സാധാരണ കാര്യമായതായി വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നതായി ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. വംശീയ സമത്വമില്ലെന്നാണ് പലരും പറയുന്നത്. ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വംശീയ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ്. പുതിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയതായിരുന്നു. എന്നാലിപ്പോള്‍ ചില കാര്യങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നാണ് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പകുതിയോളം പേര്‍ വംശീയമോ ദേശീയതയോ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് നേരിട്ടതായി കണക്കുകള്‍ പറയുന്നു. 18നും 24നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ഇത്തരം മോശം അനുഭവം നേരിടുന്നത്.

പൊതു സ്ഥലത്തും തൊഴിലിടത്തും സോഷ്യല്‍മീഡിയയിലും മോശം അനുഭവമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബ്രിട്ടീഷുകാരില്‍ 62 ശതമാനം പേര്‍ വംശീയ അസമത്വം ഗുരുതര പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടു. വെള്ളക്കാരായ ബ്രിട്ടീഷുകാരില്‍ 57 ശതമാനവും ഇതേ നിലപാട് പങ്കുവച്ചു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണനാ പരിഗണന ലഭിക്കുന്നുവെന്ന ധാരണയില്‍ സമൂഹത്തില്‍ ഭിന്നത വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെള്ളക്കാരായ പ്രതികരിച്ചവരില്‍ 37 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വെള്ളക്കാരേക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നുവെന്ന് കരുതുന്നവരാണ്. ഈ അടുത്ത കാലത്ത് സോഷ്യല്‍മീഡിയയുടെ സ്വാധീനത്താല്‍ കൗമാരക്കാരില്‍ പോലും വിദ്വേഷ അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ന്യൂനപക്ഷം സമ്മര്‍ദ്ദത്തിലാണ്.

  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  • കുടുംബാംഗങ്ങളുടെ പരിചരണം: ബ്രിട്ടനില്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നു
  • മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്
  • ഭാര്യക്ക് മയക്കുമരുന്ന് നല്‍കി 20 വര്‍ഷങ്ങളായി ബലാത്സംഗം; 60 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷുകാരന്‍
  • ഇല്ലാത്ത അര്‍ബുദത്തിന് 11 വര്‍ഷം കീമോ തെറാപ്പി; ഒടുവില്‍ മസ്തിഷ്‌ക വീക്കം
  • യുകെയെ വെട്ടിമുറിയ്ക്കാന്‍ അന്തര്‍ നീക്കങ്ങള്‍; ചെറുക്കാന്‍ ബേണ്‍ഹാം
  • കനത്ത മഴ തുടരുന്നു; ഹോസ് പൈപ്പ് നിരോധനം പിന്‍വലിച്ചു
  • ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും ബിജോയ് സെബാസ്റ്റിയന്‍; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം
  • എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; യാത്രക്കാരെ വലച്ച് യുകെയില്‍ വിമാനങ്ങളുടെ കൂട്ട റദ്ദാക്കല്‍
  • മഴ കനത്തിട്ടും യുകെയില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions