യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!

ഇംഗ്ലണ്ടിലും, വെയില്‍സിലും ഇനി മക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്ക് കനത്ത നഷ്ടം വരും. ബെനഫിറ്റുകള്‍ നഷ്ടമാകുന്നതിന് പുറമെ ഫൈനും, ജയില്‍ശിക്ഷയും ഉള്‍പ്പെടെ മാതാപിതാക്കളെ തേടിയെത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സമൂഹത്തെ സുരക്ഷിതമാക്കാന്‍ മാതാപിതാക്കള്‍ അവരുടെ പങ്കുവഹിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സിസ്റ്റം നടപ്പിലാക്കുന്നതെന്ന് യൂത്ത് ജസ്റ്റിസ് സിസ്റ്റം മന്ത്രി ജേക്ക് റിച്ചാര്‍ഡ്‌സ് പറഞ്ഞു. പാരന്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്താനും, വികസിപ്പിക്കാനും ഗവണ്‍മെന്റ് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.

കുട്ടികളുടെ പെരുമാറ്റം മാതാപിതാക്കള്‍ കൂടി കൈകാര്യം ചെയ്യാനായി കൗണ്‍സിലിംഗ് സെഷന്‍ ഉള്‍പ്പെടെ നല്‍കാനും, തയ്യാറാകാത്തവര്‍ക്ക് 1000 പൗണ്ട് വരെ പിഴ ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഗുരുതരമായ കേസുകളില്‍ മാത്രമാണ് മാതാപിതാക്കളെ ജയിലിലേക്ക് അയയ്ക്കുകയെന്ന് യൂത്ത് ജസ്റ്റിസ് മന്ത്രി വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കാണ് ഇതിനുള്ള തീരുമാനമെടുക്കാന്‍ അവകാശം നല്‍കുക. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാകില്ലെന്നും, പാവങ്ങളെ മാത്രമാണ് ഇത് പെടുത്തുകയെന്നും ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കോടതികള്‍ക്ക് പാരന്റിംഗ് ഓര്‍ഡര്‍ പുറത്തിറക്കാം. ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ 16, 17 വയസ്സുകാര്‍ക്ക് എതിരെയും ഓര്‍ഡര്‍ ഇറക്കാം.

  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  • ബജറ്റ് വെല്ലുവിളി, സമ്മതിച്ച് ബേണ്‍ഹാം; ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നത് ഇറാന്‍ യുദ്ധമെന്ന്
  • യുകെ ആറാം ഉഷ്ണതരംഗത്തിലേയ്ക്ക്! ഏറ്റവും കൂടുതല്‍ ചൂട് നേരിടുക തെക്കന്‍ ഇംഗ്ലണ്ട്
  • സ്‌പോണ്‍സറുടെ ലൈസന്‍സ് നഷ്ടമായാലും കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സംരക്ഷണം; പുതിയ ഗൈഡന്‍സുമായി ഹോം ഓഫീസ്
  • പിആര്‍ കാലാവധി പതിനഞ്ച് വര്‍ഷം വരെയാക്കി മാറ്റാനുള്ള പുതിയ കുടിയേറ്റ നീക്കങ്ങള്‍; കടുത്ത ആശങ്കയില്‍ നഴ്‌സുമാരും കെയറര്‍മാരും
  • ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരീതിയില്‍ പഴത്തിനും പച്ചക്കറിക്കും മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions