യു.കെ.വാര്‍ത്തകള്‍

യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍

ലണ്ടന്‍: ഷ്രോപ്ഷെയറിലെ ടെല്‍ഫോര്‍ഡില്‍ ഇന്ത്യന്‍ വംശജനായ സിക്ക് ബസ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്ത സംഭവത്തില്‍ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറെ മര്‍ദിച്ച് ബസില്‍നിന്ന് പുറത്തേക്ക് തള്ളിയശേഷം വാഹനം തട്ടിയെടുത്ത് പ്രതിയും സംഘവും കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.37ഓടെ മെയ്ഡ്ലിയിലെ കോര്‍ട്ട് സ്ട്രീറ്റിലായിരുന്നു സംഭവം. ഡ്രൈവറെ ആക്രമിച്ചശേഷം തട്ടിയെടുത്ത ബസുമായി പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി.

ബസ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനകം പ്രതികള്‍ ബസുമായി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സാഹചര്യങ്ങളും ആക്രമണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തട്ടിയെടുത്ത ബസ് സഞ്ചരിച്ച വഴിയിലുണ്ടായ അപകടങ്ങളും വാഹനനാശവും സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  • അധ്യാപകര്‍ക്ക് 3.5% ശമ്പളവര്‍ധന പൂര്‍ണ്ണമായി അനുവദിച്ച് സര്‍ക്കാര്‍; സമരം ഒഴിവാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions