ചരമം

ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം

ഡെറി/ഇടുക്കി: നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ലണ്ടന്‍ഡെറിയില്‍ ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവ് അന്തരിച്ചു. തോപ്രാംകുടി കോനാട്ട് വീട്ടില്‍ കെ.എസ്. രാജന്‍ - മിനി രാജന്‍ ദമ്പതികളുടെ മകന്‍ ആര്‍. വിഷ്ണു പ്രസാദ് (34) ആണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് വിഷ്ണു പ്രസാദ് ഡിപെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ശ്യാമിലി എന്‍എച്ച്എസ് നഴ്സാണ്. മക്കള്‍: രോഹിത് കൃഷ്ണ, ഇഷാനി വിഷ്ണു. സഹോദരന്‍: സുരേഷ് രാജന്‍.

മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. മൃതദേഹം യുകെയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതിനായുള്ള ക്രമീകരണങ്ങള്‍ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാദേശിക മലയാളി കൂട്ടായ്മകളുമായും മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ടുവരികയാണ്.

വിഷ്ണുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് നാട്ടിലെയും യുകെയിലെയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുവരെ മുക്തരാകാനായിട്ടില്ല.

  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions