യു.കെ.വാര്‍ത്തകള്‍

പെട്രോള്‍പമ്പുകളില്‍ നീണ്ട ക്യൂ; ഇന്ധന പ്രതിസന്ധിയ്ക്കു സാധ്യത

റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിലും അമേരിക്കന്‍ - ഇറാന്‍ യുദ്ധത്തിലും പെട്ട് വലയുന്നത് യുകെ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രിട്ടനിലെ ശരാശാരി ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും പെട്രോള്‍ പമ്പുകളിലെ വില ഇതിനോടകം തന്നെ കുത്തനെ ഉയര്‍ന്നു കഴിഞ്ഞു.

റഷ്യന്‍ റിഫൈനറികള്‍ക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ ആക്രമണം ആഗോള വിപണിയില്‍ ഇന്ധന വില ഇനിയും കുത്തനെ ഉയര്‍ത്തിയേക്കാം എന്ന ആശങ്ക നിലനില്‍ക്കവെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ യുക്രെയിന്‍ പ്രസിഡണ്ട് വ്‌ലോഡിമര്‍ സെലന്‍സ്‌കിയുമായി സംസാരിച്ച് റിഫൈനറികള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ നിലയില്‍ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ അധികം വൈകാതെ ആഗോളാടിസ്ഥാനത്തില്‍ തന്നെ വലിയ ഇന്ധനക്ഷാമം അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ക്രൂഡോയിലിന്റെ ലഭ്യതയില്‍ കുറവില്ലെങ്കിലും, അത് ശുദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് വലിയ തോതില്‍ തന്നെ ഇന്ധനക്ഷാമം ക്ഷണിച്ചു വരുത്തുമെന്ന് അവര്‍ പറയുന്നു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം ഇതിനോടകം തന്നെ മേഖലയില്‍ പല റിഫൈനറികളുടെയും പ്രവര്‍ത്തനം തടസപ്പെടുത്തിയിട്ടുണ്ട്.

ആഗോളാടിസ്ഥാനത്തില്‍ മൊത്തം ശുദ്ധീകൃത ഇന്ധനത്തിന്റെ 10 ശതമാനം പോയിരുന്നത് ഇവിടെ നിന്നായിരുന്നു. ഹോര്‍മൂസ് കടലിടുക്ക് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാത്തതും കടുത്ത ഇന്ധനക്ഷാമത്തിന് വഴി തെളിക്കും.

  • ജോലി ചെയ്യേണ്ട പ്രായത്തിലുള്ള അഞ്ചിലൊന്ന് പേരും യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍
  • തുടര്‍ച്ചയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ തകരാര്‍; ബ്രിട്ടനില്‍ 200ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി
  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions